അറുപത്തിനാലിന്റെ പെരുമയിൽ കോന്നി ഡി.എഫ്.ഒ ഓഫിസ്
text_fieldsകോന്നി: മലയോര നാടിെൻറ വനചരിത്രത്തിെൻറ കഥകൾ സൂക്ഷിക്കുന്ന കോന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിന് 64 വയസ്സ്. 1958 ജൂലൈ ഒന്നിനാണ് നിലവിലെ ഡി.എഫ്.ഒ ഓഫിസ് നിലവിൽവന്നത്. 331 സ്ക്വയർ കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കോന്നി വനം ഡിവിഷനിൽ കോന്നി, നടുവത്ത്മൂഴി, മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷനുകൾ ഉൾപ്പെടുന്നു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കും അടൂരിെൻറയും പത്തനംതിട്ടയുടെയും പത്തനാപുരത്തിെൻറയും ചില ഭാഗങ്ങളും കോന്നി വനം ഡിവിഷന് കീഴിലാണ്. 1954ൽ കോന്നി ഡി.എഫ് ഓഫിസ് കെട്ടിടം നിലവിൽവരുന്നത്. അന്നുമുതൽ വിവിധ ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു കൺസർവേറ്റർമാർ.
കോന്നി ഡിവിഷനിലെ ആദ്യ ഡി.എഫ്.ഒ നാരായണപിള്ളയായിരുന്നു. ഇതിനകം മുപ്പത്തിനാലോളം ഡി.എഫ്.ഒമാർ കോന്നിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ശ്യാം മോഹൻ ലാലാണ് കോന്നി ഡി.എഫ്.ഒ. കോന്നി ഇക്കോ ടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരികേന്ദ്രവുമാണ് ഡിവിഷെൻറ കീഴിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
ബ്രിട്ടീഷ് കാലഘട്ടത്തിൽ ബോർഡിലോൺ വനം വകുപ്പ് മേധാവി ആയിരുന്ന കാലഘട്ടത്തിലാണ് കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫിസിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവ് നിർമിക്കുന്നത്.
സമുദ്രനിരപ്പിൽനിന്ന് ആയിരം മീ. ഉയരത്തിലാണ് ഇൻസ്പെക്ഷൻ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. കുന്നിെൻറ നെറുകയിലുള്ള ബംഗ്ലാവിൽ എത്താൻ കുന്നിനെ വലംവെച്ച് റോഡ് നിർമിച്ചതുമൂലം ഇവിടം ബംഗ്ലാവ് മുരുപ്പ് എന്നും അറിയപ്പെട്ടു. രാജഭരണ കാലത്തെ വനനിയമങ്ങൾ രൂപപ്പെട്ടതും ഇവിടെ വെച്ചായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.