അശോക മരങ്ങൾ പൂത്തുലഞ്ഞ് കോന്നി ഇക്കോ ടൂറിസം കേന്ദ്രം
text_fieldsകോന്നി: പൂത്തുലഞ്ഞ് നിൽക്കുന്ന അശോകമരങ്ങളും അവയിൽനിന്ന് തേൻ നുകരാൻ എത്തുന്ന ചിത്രശലഭങ്ങളും കുരുവികളും എല്ലാം ചേർന്ന് കാഴ്ചയുടെ വസന്തമൊരുക്കുകയാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രം. 15 വർഷത്തോളം പ്രായമായ നൂറിലധികം അശോക മരങ്ങളാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലുള്ളത്. 2007ലായിരുന്നു ആദ്യമായി ഇവിടെ അശോകമരങ്ങൾ നട്ടത്. തുടർന്ന് 2009, 2010 വർഷങ്ങളിലും ആനത്താവളത്തിനുള്ളിൽ വനംവകുപ്പ് അശോക മരങ്ങൾ നട്ടുപിടിപ്പിച്ചു. 15 വർഷത്തോളം പ്രായമായ മരങ്ങൾ ഇപ്പോൾ പൂത്തുലഞ്ഞ് തുടങ്ങിയിരിക്കുന്നു. ആനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് എന്നും കൗതുകമാണ് അശോകവനം. രാമായണ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്ന അശോക മരങ്ങൾ അത്തരത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇന്ത്യ, ശ്രീലങ്ക, ബർമ എന്നിവടങ്ങളിൽ സമുദ്ര നിരപ്പിൽനിന്ന് 750 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന നിത്യഹരിത പൂമരമാണ് അശോകം.
ദുഃഖത്തെ അകറ്റിനിർത്തുന്നത് എന്നാണ് അശോകം എന്ന പേരിെൻറ പൊരുൾ. അശോകത്തിെൻറ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനരേഖ ബി.സി 10ാം നൂറ്റാണ്ടിൽ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ചരകസംഹിതയാണ്. പിത്തം, രക്തദോഷം, ചുട്ടുനീറ്റൽ, തണ്ണീർദാഹം, വ്രണം, അതിസാരം, വിഷം, പ്രദരം, മഹോദരം ഇവയെ ശമിപ്പിക്കുന്നതിന് അശോകം ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. അേശാകാരിഷ്ടവും കഷായവും അയുർവേദത്തിൽ ചികിത്സകൾക്ക് ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.