കോന്നിയുടെ ആനപ്പെരുമക്ക് തിലകക്കുറിയായി ആന മ്യൂസിയത്തിലെ മാതൃക രൂപങ്ങൾ
text_fieldsകോന്നി: പുതിയ തലമുറക്ക് പരിചയമില്ലാത്ത ആനപിടിത്തവും ലോറിയിൽ തടി കയറ്റുന്നത് എങ്ങനെ എന്നതുമെല്ലാം കോന്നി ആന മ്യൂസിയത്തിൽ എത്തുന്നവർക്ക് ഇനി മനസ്സിലാക്കാം. ഉടൻ തന്നെ ഉദ്ഘാടനം ചെയ്യുന്ന കോന്നി ആനത്താവളത്തിലെ ആന മ്യൂസിയത്തിൽ നാലുതരം രൂപങ്ങളാണ് ചെയ്തിരിക്കുന്നത്.
വനത്തിൽ കാണുന്ന ആനക്കൂട്ടം, കൂപ്പിലെ തടിവെട്ടുന്നത്, തടി മാർക്ക് ചെയ്യുന്നത് മുതലുള്ള ദൃശ്യങ്ങൾ, ആനയുടെ പരിണാമ ദൃശ്യങ്ങൾ, വാരിക്കുഴിയിൽ ആനയെ വീഴ്ത്തിപ്പിടിക്കുന്ന രീതികൾ തുടങ്ങിയവയാണ് മാതൃക രൂപങ്ങളായി ചെയ്തിരിക്കുന്നത്. തുമ്പമൺ നോർത്ത് കാലായിൽ ജിജി സാമാണ് രൂപങ്ങൾ നിർമിച്ചത്.
കളിമണ്ണ്, പ്ലാസ്റ്റർ ഒാഫ് പാരിസ്, മൾട്ടി വുഡ് തുടങ്ങിയവയെല്ലാം നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഒരു മാസത്തോളം എടുത്ത് പൂർത്തീകരിക്കാൻ. രൂപങ്ങൾ ആന മ്യൂസിയത്തിനുള്ളിൽ സ്ഥാപിക്കുന്ന ജോലികളും പൂർത്തീകരിച്ച് കഴിഞ്ഞു. ചില്ല് കൂടുകളിലാണ് രൂപങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.