കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡ് നിർമാണം ‘സൂപ്പർ ഫാസ്റ്റ്’ വേഗത്തിൽ
text_fieldsകോന്നി: കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ യാർഡ് നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ ശേഷം ഇന്റർലോക്ക് കട്ടകൾ പാകുന്ന ജോലിയാണ് നിലവിൽ നടക്കുന്നത്.ഒരുമാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന റോഡിൽ സംരക്ഷണഭിത്തി നിർമിച്ച് മണ്ണ് നിറക്കുന്ന ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഇതിന്റെ നിർമാണ പ്രവർത്തനവും നടന്നുവരുന്നു. കോന്നി നാരായണപുരം ചന്തയോട് ചേർന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ മുമ്പ് നിർമാണം തടസ്സപ്പെട്ടിരുന്നു.
പിന്നീട് 2.41 ഏക്കർ ഭൂമി കൈമാറി. കോന്നി പഞ്ചായത്തിന്റെ 1.93 ഏക്കറും വിലയ്ക്ക് വാങ്ങിയ 2.41 ഏക്കറും ഇതിൽ ഉൾപ്പെടുന്നു. 2016ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയും ഡിപ്പോ ഉദ്യോഗസ്ഥരും തമ്മിലെ ഉടമ്പടി പ്രകാരമാണ് ഉപാധികളോടെ ഭൂമി വിട്ടുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.