കോന്നി മാർക്കറ്റ് അടഞ്ഞുകിടക്കുന്നു; മീൻകച്ചവടം പൊരിവെയിലിൽ
text_fieldsകോന്നി: മത്സ്യവ്യാപാരികളുടെ ഉന്നമനത്തിനായി ആധുനിക സംവിധാനത്തോടെയാണ് കോന്നി നാരായണപുരം ചന്തയിൽ കോടികൾ മുടക്കി കെട്ടിടം നിർമിച്ചത്.എന്നാൽ, കൺമുന്നിൽ 49 മത്സ്യസ്റ്റാളുകൾ ഉണ്ടെങ്കിലും പൊരിവെയിലിൽ കച്ചവടം ചെയ്യേണ്ടിവരികയാണ് വ്യാപാരികൾ. പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷനിൽനിന്ന് അനുവദിച്ച രണ്ടേകാൽ കോടി വിനിയോഗിച്ചാണ് ആധുനിക നിർമാണം പൂർത്തീകരിച്ചത്.
2018 ഏപ്രിൽ ഒന്നാംതീയതിയാണ് ഉദ്ഘാടനം നടന്നത്. ഓരോ സ്റ്റാളിലും വൈദ്യുതി, കുടിവെള്ളം അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.എന്നാൽ, വർഷങ്ങളായി സ്റ്റാൾ തുറന്നുകൊടുക്കാതെ വന്നതോടെ വലിയ പ്രതിസന്ധിയിലാണ് വ്യാപാരികൾ. സ്റ്റാളിലെ വൈദ്യുതി ബിൽ അടക്കാതെ വന്നതോടെ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറി.
വേനൽ കടുത്തതോടെ ചന്തയിലെ പൊരിവെയിലിൽ വലയുകയാണ് വ്യാപാരികൾ. സ്റ്റാളിന്റെ പരിസരവും കാടുകയറി. കോന്നി പഞ്ചായത്ത് വിഷയത്തിൽ ഇടപെടുന്നില്ലെന്നും വ്യാപക പരാതി ഉയരുന്നു. സ്റ്റാൾ എത്രയുംവേഗം തുറന്നുനൽകണമെന്നാണ് വ്യാപാരികളുടെആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.