കോന്നി മെഡിക്കൽ കോളജ്; മോർച്ചറി, പോസ്റ്റ്മോർട്ടം വിഭാഗങ്ങൾ ഉടൻ
text_fieldsകോന്നി : ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. മോർച്ചറി ഉപകരണങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. കെട്ടിടത്തിന്റെ പെയിന്റിങ്, ടൈലിങ്, ഫ്രീസർ സ്ഥാപിക്കുന്ന ജോലികൾ എല്ലാം ഏകദേശം പൂർത്തിയായി. നാലുമൃതദേഹങ്ങൾ ഒരേ സമയം പോസ്റ്റ് മോർട്ടം ചെയ്യാവുന്ന രീതിയിലാണ് മോർച്ചറി ക്രമീകരിച്ചിരിക്കുന്നത്.
ആറു മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാൻ കഴിയും. പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള ഡോക്ടറെയും നിയമിച്ചു കഴിഞ്ഞു. ജില്ലയിലെ പല ഭാഗങ്ങളിലും നടക്കുന്ന അപകട മരണങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നിവയിലെല്ലാം പെടുന്ന മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലുമാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തുന്നത് കൊണ്ട് തന്നെ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടുവാൻ താമസംവും നേരിട്ടിരുന്നു. കോന്നി മെഡിക്കൽ കോളേജ് മോർച്ചറി പ്രവർത്തന ക്ഷമമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.