കോന്നി മെഡിക്കല്‍ കോളജ്: 286 തസ്തിക സൃഷ്ടിച്ചു
text_fieldsകോന്നി: കോന്നി മെഡിക്കല്‍ കോളജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കിയതായി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് വരുന്നത്. മെഡിക്കല്‍ കോളജിലെ അക്കാദമിക്, ഹോസ്പിറ്റല്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് കോഴ്സിെൻറ ആദ്യ ബാച്ച് തുടങ്ങുന്നതിലേക്കും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ തസ്തികകള്‍ സൃഷ്ടിച്ചത്. ഇതോടെ കിടത്തിച്ചികിത്സ ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ട് പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍, ഏഴ് അസി. പ്രഫസര്‍, ആറ് സീനിയര്‍ റെസിഡൻറ്, ഒമ്പത് ജൂനിയര്‍ റെസിഡൻറ് എന്നിങ്ങനേയാണ് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്. ഒരു അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ക്ലര്‍ക്ക്, ഒരു നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, ഒരു നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, നാല് ഹെഡ് നഴ്സ്, 75 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, ആറ് ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 10 നഴ്സിങ് അസിസ്റ്റൻറ്, 10 നഴ്സിങ് അസിസ്റ്റൻറ് ഗ്രേഡ് ഒന്ന്, ഒമ്പത് ലാബ് ടെക്നീഷ്യന് ഗ്രേഡ് രണ്ട്, 35 ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ് ഗ്രേഡ് രണ്ട്, 25 പാര്‍ട്ട് ടൈം സ്വീപ്പര്‍, 30 സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് രണ്ട് എന്നിങ്ങനെ 41 വിവിധ വിഭാഗങ്ങളിലായാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.
മെഡിക്കല്‍ കോളജിലെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ 241.01 കോടി അനുവദിച്ചിരുന്നു. 200 കിടക്കകളാണ് അധികമായി ലഭിക്കുക. ഇതോടെ ആകെ 500 കിടക്കകളുള്ള സൗകര്യം മെഡിക്കല്‍ കോളജില്‍ ലഭ്യമാകും. ഇത് പൂര്‍ത്തിയാകുന്നതോടെ 100 എം.ബി.ബി.എസ് സീറ്റുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ 130കോടി രൂപ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.