വെളിച്ച വിപ്ലവത്തിലും കോന്നി മെഡിക്കൽ കോളജ് ഇരുട്ടിൽ
text_fieldsകോന്നി: മെഡിക്കൽ കോളജ് റോഡിൽ കോടികൾ മുടക്കി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചപ്പോഴും കോന്നി മെഡിക്കൽ കോളജ് പരിസരം ഇരുട്ടിൽ തന്നെ.
കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.49 കോടി വിനിയോഗിച്ച് കോന്നി നിയോജകമണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 81 ഹൈമാസ്റ്റ് ലൈറ്റുകളാണ് ഒറ്റദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതിൽ 46 ലൈറ്റുകൾ കോന്നി മെഡിക്കൽ കോളജ് റോഡിലാണ് സ്ഥാപിച്ചിരിക്കുന്നത്. 38 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിങ് കോർപറേഷൻ ലിമറ്റഡാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്.
എന്നാൽ, മെഡിക്കൽ കോളജ് റോഡ് പ്രകാശപൂരിതമായപ്പോഴും മെഡിക്കൽ കോളജ് പരിസരം ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. സന്ധ്യകഴിഞ്ഞാൽ പിന്നെ കൂരിരുട്ടാണ് ആശുപത്രിക്ക് ചുറ്റും. ഇതിനാൽ മെഡിക്കൽ കോളജിെൻറ സമീപത്തെ വനഭാഗത്തുനിന്ന് കാട്ടുപോത്തുകൾ അടക്കം മെഡിക്കൽ കോളജിെൻറ സമീപത്തേക്ക് എത്തുന്നുണ്ട്.
മാത്രമല്ല വെളിച്ചക്കുറവ് സാമൂഹിക വിരുദ്ധ ശല്ല്യത്തിന് കാരണമാകുമെന്നും നാട്ടുകാർ പരാതിപ്പെട്ടു. മെഡിക്കൽ കോളജ് റോഡിൽ അടുത്തടുത്തായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് അശാസ്ത്രീയമാണെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.