കോന്നി മിനി ബൈപാസ് എങ്ങുമെത്തിയില്ല
text_fieldsകോന്നി: നിർമാണോദ്ഘാടനം കഴിഞ്ഞ് വർഷം പിന്നിടുമ്പോഴും കോന്നി മിനി ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയില്ല. 2022 ജൂൺ 12നാണ് കോന്നി മിനി ബൈപാസ് നിർമാണോദ്ഘാടനം കെ.യു. ജനീഷ്കുമാർ എം.എൽ.എ നിർവഹിക്കുന്നത്.
ആറ് മാസമായിരുന്നു നിർമാണ കാലാവധി. എന്നാൽ, നിർമാണോദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴും നിർമാണം ആരംഭിച്ചിട്ടില്ല. മഴക്കാലമായതോടെ റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിന്ന് യാത്രയും ദുരിതത്തിലായി. റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതി പ്രകാരം മെയ്ന്റനൻസ് തുക ഉൾപ്പെടെ 2.57 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പ്രവൃത്തി ബിജു കൺസ്ട്രക്ഷൻ ഏജൻസിയാണ് കരാർ ഏറ്റെടുത്തത്.
മിനി ബൈപാസിന്റെ ആദ്യ സ്ട്രച്ച് നിലവിലെ റോഡ് മുഴുവനായി പൊളിച്ച് നീക്കിയ ശേഷം സിമെന്റ് സ്രെബിലൈസെഷൻ ചെയ്യും. ശേഷം 15 സെന്റീമീറ്റർ ഘനത്തിൽ സിമെന്റ് ട്രീറ്റെഡ് ക്രഷ്ട് റോഡ് 3.75 മീറ്റർ വീതിയിൽ ബി.എം.ബി.സി യിൽ ടാർ ചെയ്യും.
രണ്ടാമത്തെ സ്ട്രച്ച് 3.75 മീറ്റർ വീതിയിൽ ബി.എം ബി.സി സാങ്കേതികവിദ്യയിൽ നിർമിക്കാനും കോന്നി ചന്ത ഭാഗത്തുകൂടി കടന്നുപോകുന്ന മൂന്നാമത്തെ സ്ട്രെച് 3.75 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിലുള്ള കോൺക്രീറ്റ് റോഡായുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നാലും അഞ്ചും സ്ട്രെച്ച് 3.0 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡായും നിർമിക്കാനാണ് തീരുമാനിച്ചത്. സുരക്ഷ ബോർഡുകൾ, ഐറീഷ് ഓട എന്നിവയും റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിക്കും. എന്നാൽ, നിലവിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാത്തത് വലിയ ആക്ഷേപം ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.