Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകെ.എസ്​.ആർ.ടി.സിക്ക്...

കെ.എസ്​.ആർ.ടി.സിക്ക് ഭൂമി വിട്ടുനൽകാതെ കോന്നി പഞ്ചായത്ത്

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിക്ക് ഭൂമി വിട്ടുനൽകാതെ കോന്നി പഞ്ചായത്ത്
cancel
camera_alt

കാ​ടു​ക​യ​റി​യ കോ​ന്നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ പു​തി​യ കെ​ട്ടി​ടം


2014-15ലാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്

കോ​ന്നി: കോ​ന്നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്താ​ത്ത​ത് ഡി​പ്പോ​ക്ക്​ അ​നു​വ​ദി​ച്ച ഭൂ​മി പ​ഞ്ചാ​യ​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് കൈ​മാ​റാ​ത്ത​ത് കൊ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ. എം.​എ​ൽ.​എ വി​ളി​ച്ച​യോ​ഗ​ത്തി​ലും ഭൂ​മി കൈ​മാ​റാ​ൻ പ​ഞ്ചാ​യ​ത്ത്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് വി​മു​ഖ​ത തു​ട​രു​ക​യാ​ണ്.

യു.​ഡി.​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് 2014-15ലാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്. നി​ർ​മാ​ണം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം കോ​ന്നി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത്, കെ.​എ​സ്.​ആ​ർ.​ടി.​സി, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ നി​ർ​ദി​ഷ്​​ട ഡി​പ്പോ​യു​ടെ ഭൂ​മി ഇ​തു​വ​രെ​യും കോ​ന്നി പ​ഞ്ചാ​യ​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​െൻറ കൈ​വ​ശ​മു​ള്ള ഭൂ​മി ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ള​വ് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കൈ​മാ​റാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി ഇ​നി​യും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചി​രു​ന്നു.

ര​ണ്ടേ​ക്ക​ർ നാ​ൽ​പ്പ​ത്തി​യൊ​ന്ന് സെൻറ് ഭൂ​മി​യാ​ണ് സ്​​​റ്റാ​ൻ​ഡ്​ ആ​വ​ശ്യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി​യ​ത്. ഒ​രേ​ക്ക​ർ എ​ട്ട് സെൻറ് ഭൂ​മി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടേ​താ​യി​ട്ടു​ള്ള​ത്‌. ഈ ​ഭൂ​മി സം​ബ​ന്ധി​ച്ച് 2018 മു​ത​ൽ ഹൈ​കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ക​യാ​ണ്. ബാ​ക്കി വ​സ്തു കൈ​മാ​റു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്മെൻറി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും ര​ജി​സ്ട്രേ​ഷ​ന് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്മെൻറ് അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​സ്തു കൈ​മാ​റാ​ൻ ഉ​ട​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്നും കേ​സ് ന​ൽ​കി​യ ഉ​ട​മ​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​നു​മാ​യി​രു​ന്നു യോ​ഗ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcKonni panchayatland handover
Next Story