നാടിന് ആരോഗ്യംപകർന്ന് ലേഖയുടെ ‘സാന്ത്വനം’
text_fieldsകോന്നി: ജീവിതശൈലീ രോഗനിർണയ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ് പൂവൻപാറ തടത്തിൽ വീട്ടിൽ ലേഖ സുരേഷ് എന്ന കുടുംബശ്രീ സംരംഭക. സംസ്ഥാന സർക്കാറും കുടുംബശ്രീ മിഷനും ചേർന്ന് നടപ്പിലാക്കിയ ‘സാന്ത്വനം’ പദ്ധതിയുടെ കോന്നി പഞ്ചായത്തിലെ ജീവിതശൈലീ രോഗനിർണയ സ്വയംതൊഴിൽ സംരംഭകയാണ് ഇവർ. 11 വർഷമായി ലേഖ ഈ രംഗത്ത് പ്രവർത്തിക്കുന്നു.
ഭർത്താവ് സുരേഷ്, മകൾ നന്ദന എസ്. കുമാർ എന്നിവർ പൂർണ പിന്തുണ നൽകുന്നുണ്ടെന്നും ലേഖ പറയുന്നു. തിരുവന്തപുരം മെഡിക്കൽ കോളജിലെ പ്രഗല്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഹാപ്പ് എന്ന അസോ. മുഖേനയാണ് പരിശീലനം പൂർത്തിയായത്.
രാവിലെ ആറര മുതൽ കോന്നിയിലെ വിവിധ വീടുകളിൽപോയി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ച് ഫലംനൽകുന്ന പ്രവൃത്തി വർഷങ്ങളായി തുടർന്ന് പോകുന്നുണ്ട്. കോന്നി ഇക്കോ ടൂറിസം സെന്ററിലും രാവിലെ 10മണി മുതൽ അഞ്ചുവരെ ലേഖയുടെ സേവനം ലഭ്യമാണ്. ലേഖയുടെ സേവനം കണക്കിലെടുത്ത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് 2019 മാർച്ച് ആറിന് മികച്ച വനിത സംരംഭകക്കുള്ള അവാർഡ് നൽകിയിരുന്നു.
മഹാരാഷ്ട്രയിൽ നടന്ന യോഗത്തിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഇനിയും കൂടുതൽ കരുത്തോടെ തന്റെ സേവനം ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് ലേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.