വള്ളിക്കോട് ജങ്ഷനിലെ പൂട്ടുകട്ട ഇളക്കി തുടങ്ങി
text_fieldsകോന്നി: വള്ളിക്കോട് വാഹനാപകടം നടന്ന സ്ഥലത്തെ പൂട്ടുകട്ടകൾ നീക്കം ചെയ്തു തുടങ്ങി. ചന്ദനപ്പള്ളി-കോന്നി റോഡിലെ അപകടം നടന്ന സ്ഥലത്തെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകൾ 24മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് എക്സി. എൻജിനീയർ ബി. വിനുവിന് കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർദേശം നൽകിയിരുന്നു.
പൂട്ടുകട്ട നീക്കിയ സ്ഥലങ്ങളിൽ ടാറിങ് പൂർത്തിയാക്കി കലക്ടർക്ക് റിപ്പോർട്ട് നൽകണം. റോഡിന്റെ ഉത്തരവാദിത്തമുള്ള അസി. എക്സി. എൻജിനീയർ, അസി. എൻജിനീയർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
റോഡ് നിർമാണം തുടങ്ങിയ നാൾ മുതൽ വിവിധങ്ങളായ നിരവധി പരാതികളാണ് പൊതുജനങ്ങളിൽനിന്ന് ഉയരുന്നത്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ നിരവധി തവണ ഈ റോഡുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നിരുന്നു. 11 കോടിയോളം രൂപ മുതൽ മുടക്കിലാണ് നിർമാണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.