പേരിൽ മാത്രം മെഡിക്കൽ കോളജ്; ചികിത്സക്ക് കോട്ടയത്ത് പോകണം
text_fieldsകോന്നി: കോന്നി മെഡിക്കൽ കോളജ് ആശുപത്രി പേരിൽ മാത്രം ഒതുങ്ങുകയാണ്. അത്യാഹിത സംഭവങ്ങൾക്ക് വിദഗ്ധ ചികിത്സ നൽകണമെങ്കിൽ തൊട്ടടുത്ത ജില്ലകളിലെ മെഡിക്കൽ കോളജ് ആശുപത്രികളെ ആശ്രയിക്കണം. അടുത്തിടെ കോന്നിയെ നടുക്കിയ അപകടങ്ങളിൽ ഒന്നായിരുന്നു ഇളകൊള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം. 24 പേർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് തീരുമാനിച്ചെങ്കിലും തൊട്ടടുത്തുള്ള കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യം ലഭ്യമാകാതെ വന്നതിനാൽ കോട്ടയം മെഡിക്കൽ കോളജിലാണ് എത്തിച്ചത്.
ഇതിനുശേഷമാണ് കോന്നി മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥിനി വീണ് ഗുരുതരമായി പരിക്കേറ്റത്. ഈ വിദ്യാർഥിയെയും കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സക്കായി കൊണ്ടുപോയത്.
അവസാനമായി കോന്നി മെഡിക്കൽ കോളജിലെ വനിത ഡോക്ടർമാർ അപകടത്തിൽപെട്ടിട്ട് ഇവരെയും തൊട്ടടുത്ത ജില്ലകളിലെ ആശുപത്രിയിലാണ് കൊണ്ടുപോയത്. കോന്നി താലൂക്ക് ആശുപത്രിയിൽ ലഭിക്കുന്ന ചികിത്സ സൗകര്യംപോലും മെഡിക്കൽ കോളജിൽ ലഭിക്കുന്നില്ലെന്നാണ്
പൊതുജനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.