പഴയ സന്തതസഹചാരിയുടെ വിയോഗത്തിൽ അനുശോചനവുമില്ല; അടൂർ പ്രകാശിനെതിരെ പ്രതിഷേധം
text_fieldsകോന്നി: കോന്നിയൂർ പി.കെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താതിരുന്നതിെൻറ പേരിൽ ആറ്റിങ്ങൽ എം.പിയും കോന്നിയുടെ മുൻ എം.എൽ.എയുമായ അടൂർ പ്രകാശിനെതിരെ പ്രതിഷേധം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായുള്ള കോൺഗ്രസ് നേതാക്കളുടെ ഫേസ്ബുക്ക് കുറിപ്പുകളിലും അടൂർ പ്രകാശിെൻറ നിലപാടിൽ പ്രതിഷേധമുണ്ട്. ദീർഘകാലം ഡി.സി.സി സെക്രട്ടറിയായും ദലിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിരുന്ന പി.കെ അടൂർ പ്രകാശ് മന്ത്രി ആയിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് 2016 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായി.
ഈ സമയം നടന്ന നിയമസഭ ഉപെതരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി കെ.യു. ജനീഷ് വിജയിക്കുകയും ഭരണകക്ഷി എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം പി.കെ നിലകൊണ്ടതുമാണ് അടൂർ പ്രകാശിനെ ചൊടിപ്പിച്ചത്.
യു.ഡി.എഫ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട പരിപാടികളിൽ പി.കെ പങ്കെടുത്തതും നേതാക്കൾ തമ്മിലെ അകലം വർധിപ്പിച്ചു. തുടർന്ന് നടന്ന ജില്ല പഞ്ചായത്ത് െതരെഞ്ഞടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി പി.കെ കോൺഗ്രസ് സ്ഥാനാർഥി വി.ടി. അജോമോനെതിരെ മത്സരിക്കുകയും ചെയ്തു.
ആറ്റിങ്ങൽ എം.പി ആയതിനുശേഷവും കോന്നിയിൽ നടക്കുന്ന വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുത്തിരുന്ന അടൂർ പ്രകാശ് തെൻറ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കോന്നിയൂർ പി.കെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല.
ഓരോ വിഷയത്തിലും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന അടൂർ പ്രകാശ് ഒരു അനുശോചനക്കുറിപ്പുപോലും എഴുതാതിരുന്നതുമാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിലും പ്രതിഷേധമുണ്ടാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.