കോന്നി ഗവ. മെഡിക്കൽ കോളജിൽ ഒ.പി വിഭാഗം ആരംഭിച്ചു
text_fieldsകോന്നി: ഗവ. മെഡിക്കൽ കോളജിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. രാവിലെ എട്ടിനുതന്നെ ചികിത്സതേടി രോഗികളും ക്രമീകരണങ്ങൾ വിലയിരുത്താൻ അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എയും മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ജനറൽ ഒ.പിയാണ് ആദ്യദിവസം പ്രവർത്തിച്ചത്. സാനിറ്റൈസർ നൽകി അണുമുക്തമാക്കിയാണ് ആളുകളെ പ്രവേശിപ്പിച്ചത്.
ഒ.പി ടിക്കറ്റ് എടുത്തശേഷം ട്രയാജ് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. അവിടെ രക്തസമ്മർദം, താപനില തുടങ്ങിയവ പരിശോധിക്കും. തുടർന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാൻ അവസരം. ഡോ. ഷേർളി തോമസ്, ഡോ. സോണി തോമസ് തുടങ്ങിയവരാണ് രോഗികളെ നോക്കിയത്. ഓർത്തോ വിഭാഗത്തിലെ രോഗികളെ പ്രിൻസിപ്പൽ ഡോ. സി.എസ്. വിക്രമൻ നേരിട്ട് പരിശോധിച്ചു. ആദ്യദിനത്തിൽ 88 രോഗികൾ ചികിത്സ തേടി.
കെ.യു. ജനീഷ്കുമാർ ഒ.പി ക്രമീകരണങ്ങൾ വിലയിരുത്തി രാവിലെ മുതൽ തന്നെ ഉണ്ടായിരുന്നു. എല്ലാം സുഗമമായി മുന്നോട്ടുപോകുന്നതായി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.