Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightമരണക്കുരുക്കായി...

മരണക്കുരുക്കായി സംസ്ഥാന പാത: വേഗപരിധി 70 കി.മീ.; പായുന്നത് നൂറിനുമേൽ

text_fields
bookmark_border
മരണക്കുരുക്കായി സംസ്ഥാന പാത: വേഗപരിധി 70 കി.മീ.; പായുന്നത് നൂറിനുമേൽ
cancel

കോ​ന്നി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വാ​ഹ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജീ​വ​നെ​ടു​ത്ത്​ അ​മി​ത വേ​ഗം. അ​ടു​ത്ത കാ​ല​ത്ത്​ അ​പ​ക​ട നി​ര​ക്ക് ​ഉ​യ​ർ​ന്ന്​ കു​രു​തി​ക്ക​ള​മാ​യി മാ​റി സം​സ്ഥാ​ന പാ​ത.

70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ മാ​ത്ര​മാ​ണ് പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ കൂ​ടി സ​ഞ്ച​രി​ക്കാ​വു​ന്ന പ​ര​മാ​വ​ധി വേ​ഗ പ​രി​ധി​യെ​ന്ന് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ.​എ​സ്. ടി.​പി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം കോ​ന്നി​യി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ത് ഉ​യ​ർ​ന്ന വേ​ഗ പ​രി​ധി​യി​ലാ​ണെ​ന്നാ​ണ്​ വാ​സ്ത​വം. സം​സ്ഥാ​ന പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി പ​റ​യു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​കു​ന്നി​ല്ല.

മ​ഴ ഭീ​ഷ​ണി

ഇ​ട​ക്കി​ടെ പെ​യ്യു​ന്ന മ​ഴ മൂ​ലം വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ തെ​ന്നി മാ​റു​ന്ന​തും അ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​ന്നു. കോ​ന്നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ട​യ​റു​ക​ൾ തെ​ന്നി മാ​റി​യ​തി​നാ​ൽ സം​ഭ​വി​ച്ച​തെ​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ൽ ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. കോ​ന്നി​യി​ലെ പ്ര​ധാ​ന ട്രാ​ഫി​ക് ജ​ങ്​​ഷ​നാ​യ കോ​ന്നി സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ്ക​ളോ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​ല്ല. ഇ​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം കൂ​ടി ആ​യ​തോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​വാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല ജ​ങ്​​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ലൈ​ഫ് ഗാ​ർ​ഡു​ക​ളെ​യും നി​യ​മി​ക്കാ​നു​ണ്ട്. കോ​ന്നി സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ പോ​ലും അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി മാ​റു​ക​യാ​ണ്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി റോ​ഡി​ന് ന​ടു​വി​ൽ സ്വ​കാ​ര്യ ബ​സു​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി​യും അ​ട​ക്കം നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റി ഇ​റ​ക്കു​ന്ന​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ കാ​മ​റ​യു​മി​ല്ല. ഈ ​മ​ണ്ഡ​ല​കാ​ലം അ​പ​ക​ട​കാ​ല​മാ​യി മാ​റാ​തെ ഇ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഇ​ല്ല

സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു വ​ർ​ഷം ആ​കു​ന്നു​ണ്ടെ​ങ്കി​ലും പു​ന​ലൂ​ർ മു​ത​ൽ പ്ലാ​ച്ചേ​രി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ൽ എ​ങ്ങും ത​ന്നെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഇ​തു​വ​രെ​യും സ്ഥാ​പി​ച്ചി​ട്ടി​ല്ല.​നി​ർ​മാ​ണ ക​രാ​ർ ക​മ്പി​നി​ക്കോ, കെ.​എ​സ്.​ടി.​പി​ക്കോ ഇ​തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല എ​ന്നാ​ണ്​ അ​വ​രു​ടെ ഭാ​ഗം.

പ​ത്ത്​ പേ​രു​ടെ ജീ​വ​നെ​ടു​ത്ത്​ കോ​ന്നി റീ​ച്ച്​

കു​മ്പ​ഴ മു​ത​ൽ ക​ല​ഞ്ഞൂ​ർ​വ​രെ​യു​ള്ള കോ​ന്നി റീ​ച്ചി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​ത്തോ​ളം ആ​ളു​ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രും അ​ന​വ​ധി​യാ​ണ്. മാ​മൂ​ട്, ചി​റ്റൂ​ർ മു​ക്ക്, ഇ​ള​കൊ​ള്ളൂ​ർ, മ​ല്ല​ശേ​രി മു​ക്ക് ,മു​റി​ഞ്ഞ​ക​ൽ, കൊ​ല്ല​ൻ​പ​ടി, നെ​ടു​മ​ൺ​കാ​വ്, ഇ​ഞ്ച​പ്പാ​റ, ക​ല​ഞ്ഞൂ​ർ തു​ട​ങ്ങി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ നാ​ൾ​ക്ക് നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. മാ​മൂ​ട്, മു​റി​ഞ്ഞ​ക​ൽ, മ​ല്ല​ശ്ശേ​രി​മു​ക്ക് മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. സം​സ്ഥാ​ന പാ​ത​യി​ൽ റോ​ഡി​ൽ പ​ല​യി​ട​ത്തും വീ​തി കു​റ​വു​ള്ള​ത് അ​പ​ക​ട​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്നു. ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ലം അ​ടു​ത്ത​തോ​ടെ ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ അ​ട​ക്കം കോ​ന്നി വ​ഴി​യാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്. മ​റ്റ് ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ വേ​ഗ പ​രി​ധി കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ അ​തേ വേ​ഗ​ത്തി​ൽ സം​സ്ഥാ​ന പാ​ത​യി​ൽ വ​രു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി തീ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accidentsover speedPathanamthitta News
News Summary - Over speed of vehicles
Next Story