വാഴക്കർഷകർക്ക് ഭീഷണിയായി തത്തകൾ
text_fieldsകോന്നി: കോന്നിയുടെ മലയോര മേഖലയില്‍ തത്തയുടെ ശല്യം കര്‍ഷകരെ വലയ്ക്കുന്നു. വാഴക്കുല കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ എത്തുന്ന തത്തകള്‍ വാഴക്കുലകള്‍ പൂര്‍ണമായി കൊത്തിനശിപ്പിച്ച ശേഷമാണ് മടങ്ങുക.
തത്തയെ തുരത്താന്‍ പഴയ തുണികള്‍കൊണ്ട് വാഴക്കുലകള്‍ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇതുകൊണ്ടും വലിയ പ്രയോജനമില്ല. തത്തകള്‍ നശിപ്പിച്ച ആയിരക്കണക്കിന് വാഴകളാണ് കോന്നിയുടെ വിവിധ മേഖലകളില്‍ ഉള്ളത്. വായ്പയെടുത്തും മറ്റും വാഴകൃഷി തുടങ്ങുന്ന കര്‍ഷകര്‍ തത്തകള്‍ വിളകള്‍ നശിപ്പിക്കുന്നതോടെ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയാണുള്ളത്.
തണ്ണിത്തോട്, തേക്കുതോട്, ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം തുടങ്ങി പല സ്ഥലങ്ങളിലും തത്തയുടെ ശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്. വാഴകൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.