പോപുലർ ഫിനാൻസ് നിക്ഷേപകരിൽ പട്ടിണിപ്പാവങ്ങളും
text_fieldsകോന്നി: നിക്ഷേപക തട്ടിപ്പ് നടത്തിയ പോപുലർ ഫിനാസിെൻറ വകയാറുള്ള ആസ്ഥാന മന്ദിരത്തിനു മുന്നിൽ വീട്ടമ്മമാർ അലമുറയിട്ടു കരയുന്നു. പശുവിനെ കറന്നും റബർ വെട്ടിയും കൂലിവേല ചെയ്തും കിട്ടിയ ചെറിയ തുകകൾ സ്വരൂപിച്ച് പിന്നീട് ഒരു കാര്യത്തിന് വിനിയോഗിക്കാൻ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞ് നൂറുകണക്കിന് വീട്ടമ്മമാരാണ് ഇവിടെ എത്തിയത്.
തേക്കുതോട് സ്വദേശിനി ജയ്നമ്മ തെൻറ അടുത്തുള്ള പോപുലറിലെ ജീവനക്കാരെൻറ നിർബന്ധപ്രകാരമാണ് പണം നിക്ഷേപിച്ചത്. റബർ വെട്ടിയും ഷീറ്റ് വിറ്റും ജോലി ചെയ്തും കിട്ടിയ രണ്ടുലക്ഷം രൂപയാണ് ഇവർക്ക് നഷ്ടമായത്. ഒരു വർഷമായി ജയ്നമ്മ പണം തിരികെവാങ്ങാൻ ഓഫിസിൽ കയറിയിറങ്ങിയിട്ടും നൽകിയില്ല.
ജീവിതത്തിലെ എല്ലാ സമ്പാദ്യവും ഇവർക്ക് നഷ്ടമായി. ഓഫിസിന് സമീപ പ്രദേശമായ കൈതക്കര സ്വദേശി 76 വയസ്സുള്ള രാജമ്മക്ക് നഷ്ടപ്പെട്ടത് എട്ടരലക്ഷം. മകൻ രാധാകൃഷ്ണൻ പട്ടാളത്തിൽനിന്ന് റിട്ടയർ ചെയ്തു വന്നപ്പോൾ ലഭിച്ച തുകയും പശുവിനെ കറന്ന് പാൽ വിറ്റ് കിട്ടിയ തുകയും പശുവിനെ വിറ്റപണവും എല്ലാം ഈ വയോധിക പോപുലറിൽ നിക്ഷേപിച്ചു.
അടുത്തദിവസം മരുമകൾക്ക് കാൻസറിെൻറ ചികിത്സക്ക് പോകേണ്ടതാണ്. മരുമകളുടെയും ഭർത്താവിെൻറയും വരുംകാല ചികിത്സകൾക്ക് ആവശ്യം വരുമ്പോൾ പിൻവലിക്കാൻ നിക്ഷേപിച്ച തുകയാണ് രാജമ്മക്ക് നഷ്ടപ്പെട്ടത്. ഇത്തരത്തിൽ സാധാരണക്കാരായ നൂറുകണക്കിന് വീട്ടമ്മമാരാണ് പോപുലറിെൻറ ഓഫിസിന് മുന്നിൽ പണം തിരികെ ആവശ്യപ്പെട്ട് നെഞ്ചത്തടിച്ച് കരയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.