പോപുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് ; നിക്ഷേപകർക്ക് നേരിയ ആശ്വാസം
text_fieldsകോന്നി: പോപുലർ തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തയാറായതോടെ നിക്ഷേപകർക്ക് നേരിയ ആശ്വാസം.
അരലക്ഷത്തിലധികം നിക്ഷേപകരിൽനിന്നും കണക്കിൽപ്പെട്ട 2000 കോടിയും നിക്ഷേപകർ പണയംവെച്ച സ്വർണം വീണ്ടും പണയംെവച്ച് 80 കോടിയിലധികം രൂപയാണ് പോപുലർ ഫിനാൻസ് ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനുമറിയം തോമസ്, റിയ ആൻ തോമസ്, റേബ മേരി തോമസ് എന്നിവർ ചേർന്ന് തട്ടിയെടുത്തത്.
2014 മുതൽ നടത്തിയ ഗൂഢാലോചനയിലൂടെ കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പാണ് കുടുംബം നടത്തിയത്.
സാമ്പത്തിക തട്ടിപ്പിൽ റിയ ഒഴികെ ബാക്കിയുള്ളവരെ കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ തട്ടിപ്പിെൻറ വലിയ വ്യാപ്തി അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ 48 ഏക്കർ, ആന്ധ്ര 22 ഏക്കർ, തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ, തൃശൂർ, പുണെ എന്നിവിടങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ എന്നിവ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ജാമാതാക്കളുടെ നാടായ തൃശൂരിൽ പോപുലറിന് കൂടുതൽ ബിനാമി നിക്ഷേപങ്ങൾ ഉള്ളതായി വ്യക്തമായി. കൂടാതെ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി വാങ്ങിക്കൂട്ടിയ ഇരുപതിൽപരം വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചെമ്മീൻ കൃഷിക്കായി വാങ്ങിയ മിനി കണ്ടെയ്നർ ലോറി എന്നിവ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കാനായി വമ്പൻമാർ കോടികളാണ് പോപുലറിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇവർ ആരും പരാതികളുമായി രംഗെത്തത്തിയിട്ടില്ല. ഇവർകൂടി പരാതിയുമായി രംഗെത്തത്തിയാൽ തട്ടിപ്പിെൻറ ഇപ്പോഴത്തെ തുകയെക്കാൾ ഇരട്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.