പോപുലർ ഫിനാൻസ് തട്ടിപ്പ്: സി.ബി.ഐ അന്വേഷണ ഉത്തരവ് ഇറക്കാതെ സർക്കാർ
text_fieldsകോന്നി: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ട് ഒരാഴ്ചയായിട്ടും സർക്കാർ ഇതുവരെ ഉത്തരവ് ഇറക്കാത്തതിൽ നിക്ഷേപകർക്ക് ആശങ്ക. കഴിഞ്ഞ 16നാണ് സി.ബി.ഐ അന്വേഷണത്തിൽ സർക്കാർ അനുകൂല നിലപാട് ഹൈകോടതിയെ അറിയിച്ചത്.
ഉടൻ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കുമെന്ന് പറഞ്ഞെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. തട്ടിപ്പ് സംബന്ധിച്ച് കോന്നി സ്റ്റേഷനിൽ മാത്രം കേസ് രജിസ്റ്റർ ചെയ്യാനുള്ള പൊലീസ് നീക്കം പരാജയപ്പെട്ടത് ഹൈകോടതി ഇടപെടലിനെ തുടർന്നായിരുന്നു.
സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമകളുടെ സ്ഥാവരജംഗമ വസ്തുക്കൾ കണ്ടെത്തി നിക്ഷേപകർക്ക് നൽകാൻ പ്രത്യേക അതോറിറ്റിയെ സർക്കാർ നിയോഗിക്കണമെന്ന് നിയമമുണ്ട്. എന്നാൽ, ഈ കേസിൽ ഇവരുടെ വസ്തുവകകൾ കണ്ടെത്താൻ സർക്കാർ അതോറിറ്റിയെ നിയോഗിച്ചിട്ടില്ല. ഇത് രാഷ്ട്രീയ ഇടപെടലിെൻറ ഭാഗമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കർണാടകയിൽ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന്
കോന്നി: പോപുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ കർണാടകയിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന് നിക്ഷേപകർ. കർണാടകയിലെ 12 ശാഖ വഴി കേരളത്തിലേതിന് സമാനമായ തട്ടിപ്പാണ് പോപുലർ ഉടമകൾ നടത്തിയിട്ടുള്ളത്.
യശ്വന്ത്പുര, നാരായണപുര, കെ.ആർ പുര, ബന സ്വാഡി, ജീവൻ ഭീമാനഗർ പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് നിലവിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വർഷങ്ങളായി കർണാടകയിൽ സർക്കാർ-അർധസർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ഇവിടെ സ്ഥിരതാമസമാക്കിയ മലയാളികളുടെ കോടികളാണ് പോപുലർ ഫിനാൻസ് ഉടമകൾ തട്ടിയെടുത്തത്.
പൊലീസ് അന്വേഷണസംഘം കർണാടകയിൽ എത്തി ഉടമ റോയി ഡാനിയേലുമായി തെളിവെടുപ്പ് നടത്തിയപ്പോൾ നിരവധി വാഹനങ്ങൾ കണ്ടെത്തി കേരളത്തിൽ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.