പോപുലർ ഫിനാന്‍സ്: കോന്നി താലൂക്കിൽ 25 കോടിയുടെ തട്ടിപ്പ്
text_fieldsകോന്നി: പോപുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിൽ കോന്നി താലൂക്കില്‍നിന്ന് മാത്രം തട്ടിയത് 25കോടി. കലക്ടറുടെ ഉത്തരവ് പ്രകാരം താലൂക്കില്‍നിന്ന് സ്വീകരിച്ച പരാതികളില്‍നിന്നാണ് തട്ടിപ്പിെൻറ വ്യാപ്തി വ്യക്തമായത്.
22, 23, 24 തീയതികളിലാണ് പരാതികള്‍ സ്വീകരിച്ചത്. 50 ലക്ഷം മുതല്‍ ഒന്നരക്കോടിയോളം രൂപവരെ നിക്ഷേപിച്ചിരുന്നതായുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിക്ഷേപിച്ച പണത്തിെൻറ ഉറവിടം കാണിച്ചിട്ടുള്ളവയും അല്ലാത്തവയും തട്ടിപ്പിനിരയായതില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പിനിരയായവരുടെ പരാതികള്‍ നാല് ഹെല്പ് ഡെസ്കുകള്‍ വഴിയാണ് സ്വീകരിച്ചത്.
പോപുലര്‍ ഫിനാന്‍സ് ഉടമകളുടെ ആസ്തികള്‍ കണ്ടുകെട്ടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിക്ഷേപകരുടെ വിവരശേഖരണം നടത്തുന്നതിനായി തട്ടിപ്പ് നടന്ന താലൂക്കുകളിലെ തഹല്സിൽദാര്മാര്ക്ക് കലക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിെൻറ ഭാഗമായാണ് പരാതികള്‍ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.