പോത്തുപാറയിൽ പുലിയുടെ സാന്നിധ്യം; ഭീതിയോടെ ജനം
text_fieldsകോന്നി: മൂന്ന് വർഷമായി തുടർച്ചയായി പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് അതിരുങ്കൽ, പോത്തുപാറ, രത്നഗിരി, ഇഞ്ചപ്പാറ പ്രദേശങ്ങൾ. ഇഞ്ചപ്പാറയിൽ പുലിക്കൂട്ടത്തിന്റെ ആക്രമണത്തിൽ മൂരിക്കിടാവ് ചാവുകയും തുടർന്ന് കൂട് സ്ഥാപിച്ച് പുലിയെ കെണിയിലാക്കുകയും ചെയ്തു. പ്രദേശത്ത് കാടുകയറി കിടക്കുന്ന റബർ തോട്ടങ്ങൾ, സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ എന്നിവിടങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായി. അതിരുങ്കൽ മേഖലയിൽ കരിമ്പുലിയെ കണ്ടതായും മുമ്പ് സ്ഥിരീകരിച്ചിരുന്നു. കൂടൽ ഇഞ്ചപ്പാറയിൽ പുലി ഭീതി പരത്തിയപ്പോൾ പ്രദേശത്ത് കാടുകയറിയ കൃഷിയിടങ്ങൾ വെട്ടിത്തെളിക്കാൻ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. കലഞ്ഞൂർ പഞ്ചായത്തിലെ പല സ്ഥലങ്ങളിലും പുലിയെ കണ്ടവരുമുണ്ട്. വനാതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിൽ ഏറെയും.
അതിനാൽ പുലിയുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി പടർത്തുന്നുണ്ട്. പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർ അടക്കമുള്ളവർ അനവധിയാണ്. ഇവർക്ക് ആവശ്യമായ നഷ്ടപരിഹാര തുകയും ഇപ്പോഴും കിട്ടാനുണ്ടെന്ന് പറയുന്നു. വനാതിർത്തികളിൽ സൗരോർജ വേലികൾ ഇല്ലാത്തതും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.