പുനലൂർ-മൂവാറ്റുപുഴ പാത കോന്നി മുതൽ കുമ്പഴ വരെ മേയിൽ തുറക്കും
text_fieldsകോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് നിർമാണ പ്രവത്തനത്തിെൻറ ഭാഗമായി താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന കോന്നി മുതൽ കുമ്പഴ വരെയുള്ള ഭാഗം താൽക്കാലികമായി ഗതാഗതത്തിന് തുറന്നുനൽകും. മേയ് പതിനഞ്ചോടെയാണ് റോഡ് തുറന്നുനൽകുക. കോന്നി ഇളകൊള്ളൂരിൽ പ്രധാന ഭാഗത്ത് പുതിയ കലുങ്കിെൻറ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിെൻറ ഭാഗമായാണ് കോന്നി ട്രാഫിക് സിഗ്നലിന് സമീപത്തുവെച്ച് താൽക്കാലികമായി റോഡ് അടച്ചിട്ടത്. ഇതേ പാതയിൽ മുമ്പ് സഞ്ചരിച്ചിരുന്ന വാഹനങ്ങൾ ഗതാഗതം വഴിതിരിച്ച് വിട്ടതോടെ കോന്നി കുമ്പഴ റോഡ് വഴിയും കോന്നി പൂങ്കാവ് റോഡ് വഴിയുമാണ് പത്തനംതിട്ടയിലേക്ക് പൊയ്ക്കൊണ്ടിരുന്നത്.
നിർമാണ പ്രവർത്തനത്തിെൻറ ഭാഗമായി ഏപ്രിൽ 23 വരെയാണ് അടച്ചിടാൻ അനുമതി ഉണ്ടായിരുന്നത്. പാലത്തിെൻറ വാർപ്പ് കഴിഞ്ഞ് പാലം ബലപ്പെട്ടതോടെയാണ് റോഡ് തുറന്നുനൽകുന്നതിന് തീരുമാനമായത്. കോന്നി സെൻട്രൽ ജങ്ഷനിൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിനായി മുമ്പ് സ്ഥാപിച്ചിരുന്ന റോഡ് കോന്നി പൊലീസ് എടുത്തുമാറ്റിയതും യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള റോഡിെൻറ നവീകരണങ്ങൾ 738 കോടി െചലവഴിച്ച് മൂന്ന് റീച്ചുകളായാണ് നടത്തുന്നത്. പുനലൂർ മുതൽ കോന്നി വരെ 226 .61കോടിയാണ് അടങ്കൽ തുക. റോഡിന് ഇരുവശവും ഓടകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി വരുന്നുണ്ട്. സംസ്ഥാനത്ത് പ്രൊക്യൂർമെൻറ് കൺസ്ട്രക്ഷൻ രീതിയിൽ നിർമിക്കുന്ന ആദ്യ റോഡാണിത്. 14 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്.
10 മീറ്റർ വീതിയിൽ ടാറിട്ട് ഇതിെൻറ ഇരുവശങ്ങളും രണ്ടുമീറ്റർ വീതിയിൽ നടപ്പാത നിർമിക്കും. കോന്നി, ചിറ്റൂർമുക്ക്, മല്ലശ്ശേരിമുക്ക്, കുമ്പഴ വടക്ക്, മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, മന്ദിരംപടി, കുത്തുകല്ലുംപടി, ബ്ലോക്ക് പടി, ട്രഷറിപ്പടി, തോട്ടമൺകാവ്, റാന്നി, പെരുമ്പുഴ ബസ്സ്റ്റാൻഡ്, മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, മന്ദമരുതി തുടങ്ങിയ ജങ്ഷനുകൾ എല്ലാം റോഡ് നിർമാണത്തിെൻറ ഭാഗമായി വികസിപ്പിക്കും. ടൗണുകളിൽ നടപ്പാതയും കൈവരികളും സ്ഥാപിക്കും.
ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേക്കർ, നടപ്പാതകൾ, സംരക്ഷണ ഭിത്തി, കോൺക്രീറ്റ് ഓടകൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കും. നിലവിലുള്ള കയറ്റങ്ങളും വളവുകളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.