അപകടത്തിന്റെ നടുക്കം വിട്ടൊഴിയാതെ കൊച്ചാലുംമൂട് നിവാസികൾ
text_fieldsകോന്നി: പുലർച്ചയുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല കൊച്ചാലുമൂട് നിവാസികൾക്ക്. അമിത വേഗത്തിൽ വന്ന ടിപ്പർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇടിച്ച ശേഷം ലോറി കുറെ ദൂരം മുന്നോട്ട് പോയിരുന്നു. അപകടത്തിൽ സ്കൂട്ടറും ഇവർ ധരിച്ചിരുന്ന ഹെൽമറ്റും പൂർണമായി തകർന്നു. കൊച്ചാലുംമൂട് ജങ്ഷനിൽ ടിപ്പർ ലോറികളുടെ അമിതവേഗം നാട്ടുകാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
മൂന്ന് റോഡ് കൂടിച്ചേരുന്ന ജങ്ഷനിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാത്ത രീതിയിലുള്ള വളവുകളാണ് ഉള്ളത്.
പൊലീസ് ഇടക്ക് പരിശോധന നടത്തുമെങ്കിലും കണ്ണുവെട്ടിച്ചാണ് ടിപ്പറുകൾ ഇടതടവിലാതെ സഞ്ചരിക്കുന്നത്. ഇതിന് കിലോമീറ്ററുകൾക്കപ്പുറം വി. കോട്ടയത്ത് അന്തിച്ചന്ത ഭാഗത്തും ടിപ്പർ ലോറിയിടിച്ച് മൂന്ന് മാസംമുമ്പ് ഒരാൾ മരിച്ചിരുന്നു.
സ്കൂൾ സമയത്തുള്ള ടിപ്പർ ലോറികളുടെ യാത്രയും വർധിക്കുന്നുണ്ട്. ഇതുവഴി കടന്നുപോകുന്ന ടിപ്പർ ലോറികൾക്ക് വേഗപ്പൂട്ട് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.