അരി കാണാതായ സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി
text_fieldsകോന്നി: സിവിൽ സപ്ലൈസ് കോർപറേഷന്റെ കോന്നി ഗോഡൗണിൽനിന്ന് 800 ക്വിന്റൽ അരി കാണാതായ സംഭവത്തിൽ ചുമതലയുണ്ടായിരുന്ന ഡിപ്പോ ഓഫിസർ ഇൻചാർജിനെ സസ്പെൻസ് ചെയ്തു. അനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തതത്. അസി. സെയിൽസ് മാൻ ജയദേവിനെ ഇടുക്കിയിലേക്കും അസി. സെയിൽസ് വുമൻ രേഷ്മയെ കോട്ടയത്തേക്കും സ്ഥലംമാറ്റി. വകുപ്പിന്റെ പ്രഥമഘട്ട നടപടിയാണ്. സപ്ലൈകോ കോട്ടയം റീജനൽ മാനേജരുടെ റിപ്പോർട്ടിൽ മാനേജിങ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. കോന്നിയിലേക്ക് പകരം മൂന്നുപേർക്ക് നിയമനം നൽകിയെങ്കിലും ഡിപ്പോ ഓഫിസർ ഇൻചാർജും സെയിൽസ് വുമണും അവധിയെടുത്തു. പകരം ജീവനകാർക്ക് തൽക്കാലിക നിയമനം നൽകിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇവിടെ നിന്ന് റേഷൻ കടകളിലേക്ക് അരി വിതരണം ആരംഭിക്കാൻ കഴിയും എന്നാണ് അറിയുന്നത്.
രണ്ടാഴ്ച മുമ്പ് സപ്ലൈകോ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അരി കാണാതായ വിവരം പുറത്തുവന്നത്. ഒക്ടോബറിലെ വിതരണ ശേഷം ബാക്കി വന്ന ഏകദേശം 80 ലക്ഷം രൂപയുടെ അരിയാണ് കടത്തിയത്.
സംഭരണശാലയിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് കടത്തിയതെന്നാണ് സൂചന. കോന്നിയിലെ മൂന്ന് സംഭരണശാലകളിൽ പി.സി തിയറ്ററിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽനിന്നാണ് എട്ട് ലോഡ് പുഴുക്കൽ അരിയും പച്ചരിയും അടങ്ങുന്ന റേഷൻ സാധനങ്ങൾ കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.