ചിതൽപ്പുറ്റിൽ ജീവൻ തുടിക്കുന്ന ശിൽപങ്ങൾ തീർത്ത് സച്ചു
text_fieldsകോന്നി: ജീവൻതുടിക്കുന്ന ശിൽപങ്ങൾ ചിതൽപ്പുറ്റിൽ തീർക്കുകയാണ് കോന്നി ഐരവൺ സ്വദേശിയായ സച്ചു എസ്. കൈമൾ എന്ന പ്ലസ് വൺ വിദ്യാർഥി. ശിൽപ നിർമാണത്തിൽ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത സച്ചു ചിത്രങ്ങൾ നോക്കിയും നെറ്റിൽ നോക്കിയുമാണ് ഒാരോന്നും നിർമിക്കുന്നത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഇംഗ്ലീഷ് അധ്യാപകന് ഗണപതിയുടെ ഒരു ചെറുരൂപം നിർമിച്ചു നൽകിയാണ് കലാമേഖലയിലേക്ക് തുടക്കം കുറിച്ചത്. ചെറുപ്രായത്തിൽതന്നെ ചിതൽപ്പുറ്റിൽ ആയിരത്തിലധികം ശിൽപങ്ങൾ നിർമിച്ച സച്ചു നിരവധി ചിത്രങ്ങൾ വരച്ചിട്ടുമുണ്ട്.
മഹാത്മാഗാന്ധി, ഇന്ദിര ഗാന്ധി, പിണറായി വിജയൻ, ഗൗരിയമ്മ, വയലാർ രാമവർമ, സുഗതകുമാരി, ശ്രീനാരായണ ഗുരു കുമാരനാശാൻ, കുഞ്ഞുണ്ണി മാഷ്, ക്രിസോസ്റ്റം വലിയ തിരുമേനി തുടങ്ങി നൂറുകണക്കിന് പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവൻ തുടിക്കുന്ന രൂപങ്ങളാണ് ചിതൽപ്പുറ്റിൽ തീർത്തിരിക്കുന്നത്.
ഇവയുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത് ഈർക്കിൽ മാത്രമാണ്. ഐരവൺപടിഞ്ഞാറേ ഇല്ലിക്കിക്കൽ വീട്ടിൽ സുരേഷ് കൈമളിെൻറയും ബിന്ദുവിെൻറയും മകനാണ്. സഹോദരി സ്നേഹ ഡിഗ്രി വിദ്യാർഥിനിയാണ്. ജില്ല -സംസ്ഥാന ക്ലേ മോഡലിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.