Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightപ്രകൃതിരമ്യ ടൂറിസം...

പ്രകൃതിരമ്യ ടൂറിസം ഗ്രാമമാക്കി കോന്നിയെ മാ​റ്റണമെന്ന്​ സെമിനാർ

text_fields
bookmark_border
representational image
cancel

കോ​ന്നി: ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം​പി​ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന കോ​ന്നി​യു​ടെ അ​ന​ന്ത​സാ​ദ്ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്ത ക​രി​യാ​ട്ടം ടൂ​റി​സം വി​ക​സ​ന സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി. ആ​ന​യെ പ്ര​ധാ​ന ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​ക്കി, പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ച്, പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന ടൂ​റി​സം ഗ്രാ​മ​മാ​യി കോ​ന്നി​യെ മാ​​റ്റി​ത്തീ​ർ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു.

കോ​ന്നി​യും ഗ​വി​യും ര​ണ്ട് പ്ര​ധാ​ന മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ടൂ​റി​സം വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ന്നി കേ​ന്ദ്ര​മാ​ക്കി ടൂ​റി​സം വി​ക​സ​നം ന​ട​ത്തു​മ്പോ​ൾ ഏ​നാ​ദി​മം​ഗ​ലം അ​ഞ്ചു​മ​ല​പാ​റ, ക​ല​ഞ്ഞൂ​രി​ൽ രാ​ക്ഷ​സ​ൻ പാ​റ, പ്ര​മാ​ട​ത്തെ നെ​ടും​പാ​റ, അ​രു​വാ​പ്പു​ല​ത്ത് കാ​ട്ടാ​ത്തി​പ്പാ​റ എ​ന്നീ മ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും. അ​ട​വി​യി​ൽ കൂ​ടു​ത​ൽ ട്രീ​ടോ​പ് ഹ​ട്ടു​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്ക​ണം. മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ടം, ക​ല്ലേ​ലി ചെ​ളി​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം തു​ട​ങ്ങി​യ​വ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി വി​ക​സി​പ്പി​ക്ക​ണം. വ​ന​ത്തി​നു​ള്ളി​ലെ ആ​രാ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പി​ൽ​ഗ്രിം ടൂ​റി​സ​വും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും.

ഗ​വി കേ​ന്ദ്ര​മാ​ക്കി ചി​​റ്റാ​ർ, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യും. കാ​രി​ക്ക​യം, ക​ക്കി ഡാ​മു​ക​ളി​ൽ ബോ​ട്ടി​ങ്, സീ​ത​ത്തോ​ട് ക​ക്കാ​ട്ടാ​റി​ൽ ക​യാ​ക്കി​ങ്​ വി​പു​ലീ​ക​ര​ണം തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്ക​ണം. കോ​ന്നി ഫി​ഷി​ന്റെ ഭാ​ഗ​മാ​യി ക​ക്കി ഡാ​മി​ൽ ആ​രം​ഭി​ച്ച കൂ​ട് മ​ത്സ്യ​കൃ​ഷി​യും ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യും. ഗ​വി മേ​ഖ​ല ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ടൂ​റി​സ്റ്റു​ക​ൾ​ക്ക് വി​പു​ല​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​യ​ർ​ന്നു. ഇ​തി​നാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ല​യ​ങ്ങ​ൾ അ​തേ നി​ല​യി​ൽ നി​ല​നി​ർ​ത്തി ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധ​രി​ച്ച് താ​മ​സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഫാ​ക്ട​റി​ക​ൾ ഒ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കോ​ന്നി​യി​ൽ വ​ള​രെ കു​റ​വാ​ണ്. വ​ർ​ഷം മു​ഴു​വ​ൻ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​വു​മാ​ണ്. ഇ​ത് വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ​യും സ്വ​ദേ​ശി​ക​​ളെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​ണ്. പൂ​ർ​ണ​മാ​യും പ്ലാ​സ്​​റ്റി​ക് ര​ഹി​ത​മാ​യാ​യി​രി​ക്കും കോ​ന്നി ടൂ​റി​സം വി​ല്ലേ​ജ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളു​യ​ർ​ന്നു. സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു​വ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ്രാ​വ​ർ​ത്തി​ക​മാ​ക്കി കോ​ന്നി​യെ ടൂ​റി​സം ഗ്രാ​മ​മാ​ക്കി മാ​റ്റാ​ൻ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്ന് അ​ഡ്വ. കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു.

കെ.​ടി.​ഐ.​എ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​കെ. സ​ജീ​ഷ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ര​ജ​നി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വ​ർ​ഗീ​സ് ബേ​ബി, റാ​ന്നി ഡി.​എ​ഫ്.​ഒ പി.​കെ. ജ​യ​കു​മാ​ർ ശ​ർ​മ, പ​ത്ത​നം​തി​ട്ട ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ജു വ​ർ​ഗീ​സ്, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി സ​തീ​ഷ് മി​റാ​ൻ​ഡ, ഇ.​എം.​എ​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്​ ശ്യാം​ലാ​ൽ, കെ.​എ​സ്. ശ​ശി​കു​മാ​ർ, ജി. ​ബി​നു​കു​മാ​ർ, സം​ഗേ​ഷ് ജി. ​നാ​യ​ർ, രാ​ജേ​ഷ് ആ​ക്ലേ​ത്ത്, എ​ൻ.​എ​സ്. മു​ര​ളീ​മോ​ഹ​ൻ, അ​നീ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വികസനത്തിലൂന്നി ആരോഗ്യ സെമിനാർ

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യു​ടെ ചി​കി​ത്സ കേ​ന്ദ്ര​മാ​യ കോ​ന്നി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​വേ​ദി​യാ​യി. കോ​ന്നി ക​രി​യാ​ട്ടം വി​നോ​ദ​സ​ഞ്ചാ​ര മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​ത്തി​ൽ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​നം, താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​നം തു​ട​ങ്ങി ജി​ല്ല​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു​വ​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ലെ ഏ​ക സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്നി​യി​ലാ​ണ്. സ​മീ​പ ജി​ല്ല​ക​ളു​ടെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കോ​ന്നി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ത​ൽ​ക്കൂ​ട്ടാ​ണ്. പു​തി​യ ന​ഴ്സി​ങ്​ കോ​ള​ജും കോ​ന്നി​യി​ൽ വ​രു​ന്നു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഹൈ​ടെ​ക് ആ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു. സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നും ആ​തു​ര​സേ​വ​ന രം​ഗ​ത്ത് കു​റ്റ​മ​റ്റ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു.

എ​ൻ.​ആ​ർ.​എ​ച്ച്.​എം ഡി.​പി.​എം ഡോ. ​എ​സ്. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​സം​ഗ​മം ക​ൺ​വീ​ന​ർ എം.​പി. ഷൈ​ബി, ഡി.​എം.​ഒ ഡോ. ​എ​ൽ. അ​നി​ൽ​കു​മാ​രി, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ. ഷാ​ജി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഗ്രേ​സ് മ​റി​യം ജോ​ർ​ജ്, ഡോ. ​എ​സ്. സേ​തു​ല​ക്ഷ്മി, ഡോ. ​അം​ജ​ത് രാ​ജീ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മ്യൂ​ണി​റ്റി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ടി.​എ​സ്. അ​നീ​ഷ് ക്ലാ​സെ​ടു​ത്തു. 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ ആ​ശ പ്ര​വ​ർ​ത്ത​ക​രെ​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ത​ണ്ണി​ത്തോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കൊ​ക്കാ​ത്തോ​ട്, മൈ​ല​പ്ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konnitourism village
News Summary - Seminar;Konni to tourism village
Next Story