കോന്നിയിൽ വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്ക്
text_fieldsകോന്നി: വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. തണ്ണിത്തോട് റോഡിൽ ഞള്ളൂരിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. മേടപ്പാറ വടക്കേക്കര കുളികടവുങ്കൽ വീട്ടിൽ രണ്ടാം ക്ലാസ് വിദ്യാർഥി ശ്രീനന്ദ്, സഹോദരി നാലാം ക്ലാസ് വിദ്യാർഥിനി സ്നേഹനന്ദ, റാന്നി മന്ദിരംപടി പുന്നക്കൽ വീട്ടിൽ വൈഷ്ണവ്(10) എന്നിവർക്കാണ് പരിക്കേറ്റത്.
ശ്രീനന്ദിന്റെയും സ്നേഹനന്ദയുടെയും അച്ഛനാണ് ഓട്ടോ ഓടിച്ചത്. വടശ്ശേരിക്കരയിലെ ബന്ധുവീട്ടിൽ പോവുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ട ഓട്ടോ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപം വളവിൽ നിയന്ത്രണംവിട്ട് മൺതിട്ടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ശ്രീനന്ദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേടപ്പാറയിൽ ഗുരുമന്ദിരത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടിച്ച് സ്ത്രീക്ക് തലക്ക് പരിക്കേറ്റു. മേടപ്പാറ പുളിനിൽക്കുന്നതിൽ വീട്ടിൽ അരുണിനാണ് (44) പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടലിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പോത്തുപാറ സ്വദേശി ബിജു(36),നെടുമൺകാവ് സ്വദേശി രാജീവ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.