സ്കൂൾ ചുമരിൽ വർണങ്ങൾ തീർക്കുകയാണ് സ്മിത ടീച്ചർ
text_fieldsകോന്നി: മധ്യവേനൽ അവധിക്കാലം എല്ലാവരും ആഘോഷം ആക്കുമ്പോൾ സ്കൂൾ ചുമരിൽ ചിത്രങ്ങൾ വരച്ച് വ്യത്യസ്തയാവുകയാണ് കുളത്തുമൺ ഗവ. എൽ.പി സ്കൂളിലെ അധ്യാപികയായ എസ്. സ്മിത.
പുതിയ അധ്യയന വർഷത്തിൽ എത്തിച്ചേരുന്ന കുരുന്നുകളെ വരവേൽക്കാൻ സ്കൂളുകൾ ആകർഷണീയം ആക്കുന്ന പതിവുണ്ട്. ഇത് സ്വയം ഏറ്റെടുത്ത് മാതൃകയായിരിക്കുകയാണ് ഈ അധ്യാപിക. ചിത്രകല അധ്യാപകനായിരുന്ന പിതാവിെൻറ കലാ പാരമ്പര്യവും സ്മിതക്ക് കൈമുതലായുണ്ട്. ഏഴ് വർഷം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്.
ചെറിയ രീതിയിൽ വരക്കും എന്ന് അറിഞ്ഞ പ്രഥമ അധ്യാപിക ബിന്ദുവാണ് പ്രോത്സാഹനങ്ങൾ നൽകിയത്. തുടർന്ന് സ്കൂൾ പി.ടി.എയുടെയും സഹഅധ്യാപകരുടെയും സഹകരണത്തോടെ സ്മിത ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇനാമൽ പെയിന്‍റ് ഉപയോഗിച്ച് നടന്ന ചിത്ര രചനയിൽ മരങ്ങളും ചെടികളും പൂക്കളും പക്ഷികളും മൃഗങ്ങളും മലനിരകളും എല്ലാം ഭിത്തിയിൽ കോറിയിട്ടു.നാല് ദിവസം കൊണ്ട് ഒറ്റക്ക് ഇത് വരച്ചുതീർക്കാൻ കഴിഞ്ഞതും വലിയ കാര്യമായി കരുതുന്നു. കോന്നിയിലെ സിവിൽ എക്സൈസ് ഓഫിസർ ബിജുകുമാറിെൻറ ഭാര്യയാണ്. അഭിനവ്, അശ്വന്ത് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.