കോന്നിയിൽ മരുന്ന് പരിശോധനകേന്ദ്രം നവംബറിൽ തുറക്കാൻ സാധ്യത
text_fieldsകോന്നി: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കോന്നിയിൽ തുറക്കുന്ന മരുന്ന് പരിശോധന കേന്ദ്രം പ്രവർത്തനം നവംബറിൽ തുടങ്ങാൻ കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ഡ്രഗ്സ് കൺട്രോൾ വകുപ്പിെൻറ സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് മറ്റുള്ളവ പ്രവർത്തിക്കുന്നത്.
കോന്നി നിയോജക മണ്ഡലത്തിൽ അരുവാപ്പുലം പഞ്ചായത്തിൽ നെടുംപാറയിൽ ഗവ. മെഡിക്കൽ കോളജിന് സമീപത്തെ ഒരേക്കർ സ്ഥലത്താണ് പരിേശാധനകേന്ദ്രം വരുന്നത്. കെട്ടിട നിർമാണം പൂർത്തിയായി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികൾ പുരോഗമിക്കുകയാണ്.
ചീഫ് ഗവ. അനലിസ്റ്റായിരിക്കും ലാബിെൻറ മേലധികാരി. 3.8 കോടി മുടക്കി മൂന്നുനിലയിലായി നിർമിക്കുന്ന 16,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിെൻറ നിർമാണം 2019 നവംബറിലാണ് ആരംഭിച്ചത്. 60,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും നിർമാണം പൂർത്തിയായി.
മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാൻപോകുന്നത്. ഇൻസ്ട്രുമെേൻറഷൻ, കെമിക്കൽ വിഭാഗങ്ങളിലായി നാല് ലാബുകളാണ് പ്രവർത്തനം ആരംഭിക്കുക. നൂറിലധികം ജീവനക്കാർ ഇവിടെ ജോലിക്കായി എത്തും.
പുതിയ തസ്തികയും തുകയും അനുവദിക്കാൻ സർക്കാറിന് അപേക്ഷ നൽകാൻ ഡ്രഗ്സ് കൺട്രോളറെ യോഗം ചുമതലപ്പെടുത്തി.
ഡ്രഗ്സ് കൺട്രോളർ കെ.ജെ. ജോൺ, പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസി. എൻജിനീയർ എസ്.ആർ. ജയചന്ദ്രൻ, ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ കെ.എ. ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. നിർമാണ പുരോഗതി ഉദ്യോഗസ്ഥർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.