അടവിയിലും ആങ്ങമൂഴിയിലും െകാട്ടവഞ്ചി സവാരി പുനരാരംഭിച്ചു
text_fieldsകോന്നി: കോവിഡിെൻറ നീണ്ട ഇടവേളക്കുശേഷം ആങ്ങമൂഴിയിലും കോന്നി അടവിയിലും െകാട്ടവഞ്ചി സവാരി പുനരാരംഭിച്ചു. ഓണം ആഘോഷിക്കാൻ കോന്നി ആനക്കൂട്ടിലും ഗവിയിലേക്കും എത്തുന്ന സഞ്ചാരികളിൽ അധികവും അടവി, ആങ്ങമൂഴി െകാട്ടവഞ്ചി സവാരികേന്ദ്രങ്ങളിലും എത്തും. കോന്നിയിൽനിന്ന് നാല് കി.മീ. ദൂരമാണ് അടവിയിലേക്കുള്ളത്. ആങ്ങമൂഴിയില്നിന്ന് ഗവിയിലേക്ക് 65 കി.മീ. ദൂരമുണ്ട്. മണ്ണീറ വെള്ളച്ചാട്ടം അടവി െകാട്ടവഞ്ചി സവാരി കേന്ദ്രത്തിനടുത്താണ്.
കിളിയെറിഞ്ഞാംകല്ല് ചെക്ക്പോസ്റ്റിന് സമീപമാണ് ആങ്ങമൂഴി െകാട്ടവഞ്ചി സവാരി കേന്ദ്രം. കോവിഡിനെത്തുടർന്ന് ആനക്കൂട്, അടവി എന്നിവ അടച്ചിട്ടിരുന്നു. ഗവിയിലേക്കുള്ള പ്രവേശനവും നിര്‍ത്തിയതോടെ െകാട്ടവഞ്ചി സവാരിയും നിർത്തിെവച്ചിരുന്നു. ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. രാവിലെ ആറര മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കോന്നിയിൽ ഇപ്പോൾ ആനക്കൂട്, അടവി, മണ്ണീറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം ആൾക്കാർ എത്തുന്നു. ഓണമായതോടെ ഇവിടങ്ങളിൽ ഉത്സവച്ഛായയാണ്. ഓണം അവധി ദിനങ്ങൾ തുടങ്ങുന്നതോടെ സന്ദർശകർ കൂടുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കടത്തിവിടുന്നത്.
സീതത്തോട് പഞ്ചായത്തിെൻറ കീഴില്‍ ആരംഭിച്ച പദ്ധതിയുടെ മേല്‍നോട്ടം സീതത്തോട് ഗവി ജനകീയ ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കമ്മിറ്റിക്കാണ്. െകാട്ടവഞ്ചിയില് ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം. നാലു പേര്‍ക്ക് 400 രൂപയാണ് ഈടാക്കുന്നത്. ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷസംവിധാനങ്ങളും ഉണ്ടാകും. 17 ജീവനക്കാർ സഞ്ചാരികളുടെ സേവനത്തിനായുണ്ട്. കുട്ടികള്‍ക്കുള്ള പാര്‍ക്കും ലഘുഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. സീതത്തോട് -ഗവി ജനകീയ ടൂറിസം പദ്ധതിയുടെ ഭാഗമായ െകാട്ടവഞ്ചി സവാരി ഇതിനകം പ്രശസ്തമാണ്. പ്രദേശവാസികളായ 16 തുഴച്ചിലുകാരാണ് ഉള്ളത്. 16 െകാട്ടവഞ്ചിയാണ് ഒരുക്കിയിരിക്കുന്നത്.
കക്കാട്ടാറ്റിലൂടെ ഒരു കിലോമീറ്ററോളം ദൂരത്തിൽ പൂര്‍ണമായും വനത്തിലൂടെയാണ് െകാട്ടവഞ്ചി യാത്ര. ഒരു കി.മീ. ദൂരത്തിൽ പ്രകൃതിദത്ത ടൂറിസം പാർക്ക്, ഊഞ്ഞാൽ, സഞ്ചാരികൾക്കുള്ള വിശ്രമസ്ഥലം, ചിൽഡ്രൻസ് പാർക്ക്, ചങ്ങാടം എന്നിവയും ഒരുക്കിയിട്ടുണ്ട്.നിരവധി സഞ്ചാരികളാണ് കുടുംബസമേതം കാടിെൻറ കുളിർമയിൽ െകാട്ടവഞ്ചി സവാരിക്ക് എത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.