മെഡിക്കൽ കോളജ് ഉദ്ഘാടനം വൈകിയത് സി.പി.എമ്മിെൻറ പകപോക്കൽ മൂലം –അടൂർ പ്രകാശ് എം.പി
text_fieldsകോന്നി: മെഡിക്കൽ കോളജ് ഉദ്ഘാടനം ഇത്രത്തോളം ൈവകിയത് സി.പി.എമ്മിെൻറ പകപോക്കൽ മൂലമാണെന്ന് അടൂർ പ്രകാശ് എം.പി. മെഡിക്കൽ കോളജിന് തുടക്കം കുറിക്കാനും 80 ശതമാനം വരെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനും തനിക്ക് കഴിഞ്ഞിരുന്നു. രാഷ്ട്രീയ കാരണങ്ങൾ ഉയർത്തി പരമാവധി വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സർക്കാർ നിർബന്ധിതമായല്ലോ എന്നു കാണുമ്പോൾ ആഹ്ളാദം തോന്നുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ദീർഘകാലം കോന്നിയുടെ ജനപ്രതിനിധിയായിരുന്ന ആൾ എന്ന നിലക്കും ആരോഗ്യവകുപ്പ് മന്ത്രിയായി പ്രവർത്തിച്ച ആൾ എന്ന നിലക്കും കോന്നി മെഡിക്കൽ കോളജ് തെൻറ സ്വപ്ന പദ്ധതിയാണ്. ഞാൻ ആരോഗ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ യു.ഡി.എഫ് സർക്കാറിെൻറ 2011ലെ സംസ്ഥാന ബജറ്റിലാണ് 25 കോടി മെഡിക്കൽ കോളജിനായി ആദ്യം മാറ്റിെവച്ചത്. ഡോ. പി.ജി.ആർ. പിള്ളയെ സ്പെഷൽ ഓഫിസറായി നിയമിക്കുകയും ചെയ്തു. 300 കിടക്കകളോടെ, 3,30,000 ചതുരശ്രയടിയിൽ കെട്ടിടം, അനുബന്ധ റോഡുകൾ, 13.5 കോടി ചെലവിൽ കുടിവെള്ള പദ്ധതി, മറ്റ് അനുബന്ധ സൗകര്യം എന്നിവയോടെ ഒന്നാംഘട്ടം യു.ഡി.എഫ് സർക്കാറിന് തന്നെ പൂർത്തിയാക്കുവാൻ കഴിഞ്ഞു.
ഒ.പി വിഭാഗവും ആരംഭിച്ചിരുന്നു. പിന്നീട് 2016ൽ ഇടതുസർക്കാർ വന്നതോടെ കോന്നി മെഡിക്കൽ കോളജിെൻറ വളർച്ചയെ ഒളിഞ്ഞും തെളിഞ്ഞും തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. ഉദ്ഘാടനം ഇത്ര മാത്രം വൈകാനുണ്ടായ കാരണം സി.പി.എമ്മിെൻറ രാഷ്ട്രീയ നീക്കമാണ്.
ജനങ്ങളെ വെല്ലുവിളിക്കാതെ രണ്ടാംഘട്ട വികസനത്തിന് സർക്കാർ തുടർ പ്രവർത്തനം ഉർജ്ജിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു. തെൻറ സ്വപ്നപദ്ധതിക്ക് കോന്നിയിലെ ജനങ്ങളുടെ പേരിലും സ്വന്തംപേരിലും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.