മണ്ണിന് ഉറപ്പില്ല; സ്കൂൾ കെട്ടിട നിർമാണം നിലച്ചു
text_fieldsകോന്നി: രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ കോന്നി പേരൂർകുളം ഗവ. എൽ.പി സ്കൂളിലെ കുരുന്നുകൾ ഇരുന്ന് പഠിക്കാൻ ഇടമില്ലാതെ ഇടുങ്ങിയ മുറിയിലേക്ക് ഇത്തവണയും മാറ്റപ്പെടുകയാണ്. 50 വർഷത്തിലധികം പഴക്കമുള്ള പഴയ സ്കൂൾ കെട്ടിടം കഴിഞ്ഞ അധ്യയന വർഷത്തിന്റെ പകുതിയിലാണ് പൊളിച്ചുമാറ്റിയത്. പുതിയ കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിന് ഉറപ്പില്ലാത്തത് മൂലം പുതിയ സ്കൂൾ കെട്ടിട നിർമാണം അനന്തമായി നീളുകയാണ്. പഴയ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് നാല് തവണയാണ് ഉറപ്പ് പരിശോധിച്ചത്.
മണ്ണിന് ഉറപ്പ് ഇല്ലാത്തത് മൂലം ഇനിയും പയലിങ് നടത്തി ഉറപ്പുള്ള പില്ലർ സ്ഥാപിച്ച് മാത്രമേ കെട്ടിടം നിർമിക്കാനാകൂ. ഇതിനായി മണ്ണ് സാമ്പിൾ എടുത്ത് പരിശോധനക്ക് അയച്ചുവെങ്കിലും ഫലം വന്നിട്ടില്ല. ഇതിനാൽ കെട്ടിട നിർമാണം മുടങ്ങിക്കിടക്കുകയാണ്. ഇതുമൂലം ബി.ആർ.സി കെട്ടിടത്തിന്റെ ഇടുങ്ങിയ മുറികളിൽ മാത്രമേ ഈ തവണ അധ്യയനം നടത്താൻ സാധിക്കു. ഓരോ അധ്യയന വർഷവും പേരൂർക്കുളം എൽ.പി സ്കൂൾ വർത്തമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. എം.എൽ.എ ഫണ്ടിൽനിന്ന് സ്കൂളിന് കോടികൾ അനുവദിച്ചിരുന്നു. എന്നാൽ, പഴയ കെട്ടിടം ലേലം നടത്തി ഒരു വർഷം കഴിഞ്ഞാണ് പൊളിച്ചുനീക്കിയത്. ഇതാണ് വീണ്ടും കെട്ടിട നിർമാണം വൈകിയത്. മഴ ശക്തമായതോടെ നിർമാണം ഇനിയും വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.