കോന്നിയിലെ വിനോദസഞ്ചാര മേഖല ഉണരുന്നു
text_fieldsകോന്നി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു കോന്നിയുടെ വിനോദസഞ്ചാര മേഖല ഉണർന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടവഞ്ചി സവാരി കേന്ദ്രവും ആനത്താവളവും പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും ആളുകൾ എത്താതിരുന്നത് നിരാശക്ക് ഇടയാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അടവിയിലും ആനത്താവളത്തിലും ഉണ്ടായ വിനോദ സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷ നൽകുന്നതാണ്.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ചൊവ്വാഴ്ച 76 ദീർഘദൂര സവാരിയും ആറ് ഹ്രസ്വദൂര സവാരിയും തിങ്കളാഴ്ച 75 ദീർഘദൂര സവാരിയും 13 ഹ്രസ്വദൂര സവാരിയുമാണ് നടന്നത്. മണ്ണീറ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
കുട്ടവഞ്ചി സവാരി നടക്കുന്ന കല്ലാട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ ദീർഘ ദൂരസവാരി വളരെ അധികം ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കല്യാണ ആൽബ ചിത്രീകരണങ്ങളും അടവി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഓണാവധിയെ തുടർന്നും നിരവധി ആളുകൾ അടവിയിലേക്ക് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.