യുവാവ് ചികിത്സസഹായം തേടുന്നു
text_fieldsകോന്നി: വാഹനാപകടത്തിൽ ഗുരുതര പരിക്കോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കോന്നി ചൈനമുക്ക് സ്വദേശി കണിയാംപറമ്പിൽ രതീഷിനാണ് ഇക്കഴിഞ്ഞ ഡിസംബർ 25ന് ബൈക്കപകടത്തിൽ പരിക്കേറ്റത്.
ഹോട്ടൽ ജീവനക്കാരനാണ്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്ന രതീഷിന്റെ ചികിത്സക്ക് ഇതുവരെ ഒമ്പതുലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. രതീഷിന്റെ തുടർചികിത്സക്ക് കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയുടെ നേതൃത്വത്തിൽ രതീഷിന്റെ സഹോദരിയുടെയും സുഹൃത്തുക്കളുടെയും പേരിൽ ബാങ്ക് അക്കൗണ്ട് രൂപവത്കരിച്ചിട്ടുണ്ട്. A/c Name: Shiju A.S, A/C Number: 67304156989, bank Name: SBI Konni branch, IFSC Number: SBIN 0070062.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.