വീണ്ടും പുലിഭീതി
text_fieldsകോന്നി: ചെളിക്കുഴിയിൽ വീടിന് പരിസരത്ത് പുലിയിറങ്ങിയതായ അഭ്യൂഹത്തെ തുടർന്ന് വനം വകുപ്പ് കോന്നി സ്ട്രൈക്കിങ് ഫോഴ്സ് പരിശോധന നടത്തി.
ചെളികുഴി പുതുപറമ്പിൽ ലത സുരേഷിന്റെ വീടിന് സമീപത്താണ് പുലിയെ കണ്ടതായി പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെ കോഴികൾ ബഹളം വെക്കുന്നത് കേട്ട് നോക്കിയപ്പോൾ പുലി ഓടിപ്പോകുന്നത് ആണ് കണ്ടതെന്ന് പറയുന്നു. തുടർന്ന് വനം വകുപ്പ് കോന്നി സ്ട്രൈക്കിങ് ഫോഴ്സ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് മാസങ്ങൾക്കു മുമ്പും ഇവിടെ പുലി വളർത്തുനായയെ പിടികൂടിയിരുന്നു.
മാമ്പാറയിലും പുലി ഇറങ്ങിയതായി സംശയം; വനപാലകർ തിരച്ചിൽ നടത്തി
റാന്നി: പെരുനാട് മാമ്പാറ പള്ളിക്ക് സമീപം പുലി ഇറങ്ങിയതായി സംശയം. ചൊവ്വാഴ്ച വൈകീട്ട് അതുവഴി സർവിസ് നടത്തുന്ന പനച്ചിക്കപ്പാറ ബസ് ഡ്രൈവറാണ് പുലിയെ കണ്ടതായി പറഞ്ഞത്. ബുധനാഴ്ച സംഭവം അറിഞ്ഞപ്പോൾ തന്നെ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ചിറ്റാർ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫിസറെ വിവരം അറിയിച്ചു. വ്യാഴാഴ്ച അവരുടെ ടീം എത്തി പരിശോധിക്കുകയും. അവരുടെ അന്വേഷണത്തിൽ വള്ളിപ്പാക്കാൻ (കാട്ടുപൂച്ച) ആവാനാണ് സാധ്യത എന്നും അറിയിച്ചു. എങ്കിലും ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് നൈറ്റ് പട്രോളിങ് നടത്തുമെന്നും കൂടുതൽ അന്വേഷണം നടത്താമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.