ടിപ്പർ ലോറി സ്കൂൾ മുറ്റത്തേക്ക് മറിഞ്ഞു; ദുരന്തം ഒഴിവായി
text_fieldsകോന്നി: പോത്ത്പാറയിൽ പാറമടയിൽനിന്ന് ഭാരം കയറ്റി വന്ന ടിപ്പർ ലോറി സ്കൂൾ മുറ്റത്തേക്ക് മറിഞ്ഞു. സ്കൂൾ തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ടിപ്പർ മറിഞ്ഞത്.
സംഭവത്തെ തുടർന്ന് പി.ടി.എ അംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തി. സ്കൂളിന് സംരക്ഷണ മതിൽ നിർമിച്ച് നൽകണമെന്ന പി.ടി.എ അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ക്വാറി ഉടമകൾ തയാറാകാതെ വന്നതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു.
തുടർന്ന് കൂടൽ പൊലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ക്വാറി അധികൃതർ വഴങ്ങിയില്ല. ഇതിനുപിന്നാലെ പാറമടകളിൽ നിന്നുവന്ന ലോറികൾ സമരക്കാർ തടഞ്ഞു. 10 ടൺ ലോഡ് സാധനങ്ങൾ പോകുന്നതിനുള്ള പഞ്ചായത്ത് റോഡിൽ 40 ടണ്ണിൽ അധികം ഭാരം വഹിച്ചാണ് പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.