പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത ഗതാഗതക്കുരുക്കിൽ മുറുകി കോന്നി
text_fieldsകോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നിമിത്തം കോന്നിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാകാതെ പൊലീസ്.
ബസുകൾ അടക്കം വാഹനങ്ങൾ കോന്നി-വെട്ടൂർ-അട്ടച്ചാക്കൽ വഴിയും കോന്നി ആനക്കൂട് റോഡ് വഴിയുമാണ് തിരിച്ചുവിടുന്നത്. കോന്നിയിൽ രാവിലെ മുതൽ തുടങ്ങുന്ന വാഹനത്തിരക്ക് നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി സെൻട്രൽ ജങ്ഷനിൽ പൊലീസില്ലാതെ വന്നതോടെ പുനലൂർ-മൂവാറ്റുപുഴ പാതയിലും ആനക്കൂട് റോഡിലും പോസ്റ്റ് ഓഫിസ് റോഡിലും അടക്കം മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
കോന്നി നഗരത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിലെ കുരുക്ക് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടില്ല. കോന്നി നഗരമധ്യത്തിൽ വലിയ തിരക്കുള്ള സമയങ്ങളിൽപോലും ഒരു ഗാർഡിനെ മാത്രമായിരിക്കും നിയോഗിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിക്ക് മുന്നിലും സ്ഥിതി വ്യത്യസ്തമല്ല.
കോന്നി ആനക്കൂട് റോഡിലേക്ക് കയറാൻ പുനലൂർ-മൂവാറ്റുപുഴ പാതയിൽനിന്ന് പ്രധാനമായും മൂന്ന് റോഡാണുള്ളത്. മൂന്ന് റോഡിൽകൂടിയും വാഹനങ്ങൾ കയറി പോകുമ്പോഴും ആനക്കൂട് റോഡിൽ ഉണ്ടാകുന്ന തിരക്ക് ചെറുതല്ല. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുളള വാഹനങ്ങളും തിരക്കിൽ അകപ്പെടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.