കോന്നിയിൽ മെഡിക്കല്‍ കോളജിെൻറ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്ന് യു.ഡി.എഫിെൻറ ആഹ്ലാദ പ്രകടനം
text_fieldsപത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജിെൻറ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്ന യു.ഡി.എഫ് കോന്നിയിൽ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണ് ആശുപത്രിക്ക് രൂപംനൽകിയതെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. കോന്നി ഉപതെരഞ്ഞെടുപ്പുവരെ പലതരത്തില്‍ കോന്നി മെഡിക്കല്‍ കോളജിന് ഇവര്‍ തുരങ്കംെവച്ചു. ആരോഗ്യമന്ത്രി ഈ മെഡിക്കല്‍ കോളജിനെതിരെ നിയമസഭയില്‍ പരസ്യനിലപാട് എടുത്തു. നിയമസഭയിലെ അടൂര്‍ പ്രകാശിെൻറ അവസാന പ്രസംഗവും മെഡിക്കല്‍ കോളജിനുവേണ്ടിയായിരുന്നു. നാലുവര്‍ഷം ഫണ്ട് അനുവദിക്കാതെ തടസ്സപ്പെടുത്തിയ ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ നേട്ടമായി മെഡിക്കല്‍ കോളജിനെ അവതരിപ്പിക്കുന്നത് നാണമില്ലാത്തതിനാലാണ്. എട്ടുമാസം മുമ്പ് മാത്രം എം.എല്‍.എയായ വ്യക്തിക്ക് ലോക്ഡൗണ്‍ കാലത്ത് എങ്ങനെ ഇത്രയും ബൃഹത്തായ പദ്ധതി നടപ്പാക്കാന്‍ കഴിയും.
പ്രതിപക്ഷ ബഹുമാനമില്ലാതെ പെരുമാറുന്നതുകൊണ്ടാണ് യു.ഡി.എഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത്. കോന്നി മെഡിക്കല്‍ കോളജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഇതിെൻറ പിതൃത്വം എത്ര അവകാശപ്പെട്ടാലും എല്‍.ഡി.എഫിന് ലഭിക്കില്ല. പാര്‍ലമെൻറ് സമ്മേളിക്കുമ്പോള്‍ ജില്ലയിലെ എം.പിക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഉദ്ഘാടന തീയതിപോലും നിശ്ചയിച്ചത്. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം വിഭാവനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും അടൂര്‍ പ്രകാശ് എം.പിയോടും ഒരു വാക്കുപറയാതെ നടത്തിയ ഉദ്ഘാടനം അല്പത്തരമാണ്.
മെഡിക്കല്‍ കോളജിെൻറ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചെങ്കിലും കോന്നിയില്‍ ഡി.സി.സി പ്രസിഡൻറ് ബാബു ജോർജിെൻറ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി ലഡുവിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തരംതാണതാണെന്നും വസ്തുതകളെ വളച്ചൊടിച്ചതായും ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് പറഞ്ഞു -ആഹ്ലാദ പ്രകടനത്തോടൊപ്പം നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് സന്തോഷ്കുമാര്‍ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.