പുരസ്കാര നിറവിൽ വള്ളിക്കോട് വില്ലേജ് ഓഫിസ്
text_fieldsകോന്നി: ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള സംസ്ഥാന റവന്യൂ വകുപ്പിന്റെ പുരസ്കാരം കരസ്ഥമാക്കിയതിന്റെ അഭിമാനത്തിലാണ് വള്ളിക്കോട് വില്ലേജ് ഓഫിസറും ജീവനക്കാരും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എ. രാജൻ പുരസ്കാരം വള്ളിക്കോട് വില്ലേജ് ഓഫിസർ സുനി എ. ജേക്കബിന് കൈമാറി.
പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ യഥാ സമയം ലഭ്യമാക്കുക, സർക്കാറിലേക്കുള്ള വരുമാനം കൃത്യമായി നൽകുക, പൊതുജനങ്ങൾക്ക് പരാതികൾ ഇല്ലാതെ സുഗമമായി സേവനം നൽകുക തുടങ്ങിയ മേന്മകൾ പരിഗണിച്ചാണ് പുരസ്കാരം. വില്ലേജ് ഓഫിസർ, സ്പെഷൽ വില്ലേജ് ഓഫിസർ, രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരാണ് നിലവിൽ ഉള്ളത്.
നിലവിലെ വില്ലേജ് ഓഫിസറായ സുനി എ. ജേക്കബ് രണ്ട് വർഷമായി വള്ളിക്കോട് വില്ലേജ് ഓഫിസർ ആയി ചുമതല ഏറ്റിട്ട്. ഇരുപതിനായിരത്തോളം ജനസംഖ്യ ഉള്ള വള്ളിക്കോട് വില്ലേജ് ഓഫിസ് കോന്നി മണ്ഡലത്തിലെ ഏറ്റവും വിസ്തൃതിയുള്ള വില്ലേജ് ഓഫിസാണ്. 2016ലാണ് സ്മാർട്ട് വില്ലേജ് ആയി വള്ളിക്കോട് ഉയർത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.