ഡ്രൈവിങ് സ്കൂളിൽ വിജിലൻസ് പരിശോധന
text_fieldsകോന്നി: ഡിസ്ട്രിക്റ്റ് മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിക്ക് കീഴിൽ കോന്നി മാമ്മൂട്ടിൽ പ്രവർത്തിക്കുന്ന റീജനൽ ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി.
സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകിയതായാണ് അറിയുന്നത്. മോട്ടോർ വാഹന വകുപ്പും ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകളിൽ ഡ്രൈവർമാർക്ക് കാര്യമായ പരിശീലനം നൽകാതെ ലൈസൻസ് സംഘടിപ്പിച്ച് നൽകുന്നു എന്ന ആക്ഷേപത്തെ തുടർന്നാണ് കോന്നിയിലും പരിശോധന നടത്തിയത്.
പത്തനംതിട്ട ഡിസ്ട്രിക്റ്റ് മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയിൽ 2021-22 വർഷത്തെ ഓഡിറ്റ് പരിശോധനയിൽ വലിയ സാമ്പത്തിക ക്രമകേട് നടന്നതായി കണ്ടെത്തിയിരുന്നു. ഭരണസമിതി യോഗം വിളിച്ചുചേക്കുന്നില്ലെന്നും കണക്കുകൾ അവതരിപ്പിക്കാറില്ലെന്നും ഭരണസമിതി അംഗങ്ങൾതന്നെ ആരോപിച്ചിരുന്നു.ജില്ലയിൽ പല ഭാഗങ്ങളിലുള്ള ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് സൊസൈറ്റിയിൽ ഓഹരിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.