ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തും-എം.വി.ഗോവിന്ദൻ
text_fieldsകോന്നി : കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേരളത്തിലെ സാമ്പത്തിക മാന്ദ്യം മാറിയാൽ ഉടൻ കേരളത്തിലെ 64 ലക്ഷം വരുന്ന എല്ലാവർക്കും ക്ഷേമ പെൻഷനുകൾ 1600ൽ നിന്നും 2500 രൂപയാക്കി ഉയർത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസകിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കലഞ്ഞൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം കേരളത്തിലെ മുഴുവൻ വീടുകളിലും ജോലി ചെയ്യുന്ന വീട്ടമ്മമാർക്കും കുടുംബ പെൻഷൻ ഉൾപ്പടെ കൊടുക്കുന്നതിനുള്ള ആലോചനകളും ഇടതുമുന്നണി നടത്തി വരികയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ജാഗ്രതയോടെ വോട്ട് ചെയ്തില്ലെങ്കിൽ നമ്മൾ വോട്ട് രേഖപ്പെടുത്തുന്ന അവസാനത്തെ ലോക്സഭ തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. എൻ. സലീം അധ്യക്ഷത വഹിച്ചു.
സി.പി.ഐ കൂടൽ മണ്ഡലം സെക്രട്ടറി സി.കെ. അശോകൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.യു. ജനീഷ് കുമാർ എം.എൽ.എ, പി.ആർ. ഗോപിനാഥൻ, പി.ജെ. അജയകുമാർ, പി.കെ. മോഹൻ കുമാർ, പ്രഫ. മോഹൻ കുമാർ, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.