വിവിധ പരിപാടികളോടെ വന്യജീവി വാരാഘോഷം
text_fieldsകോന്നി: വന്യ ജീവി വാരാഘോഷത്തിന്റെ ഭാഗമായി തണ്ണിത്തോട് മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കൂത്താടിമൺ, മൺപിലാവ്, തണ്ണിത്തോട്, മേക്കണം, വില്ലൂന്നിപ്പാറ വനസംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
തണ്ണിത്തോട് ചിറ്റാർ റോഡിൽ പൂട്ടുകട്ട പാകിയ ഭാഗത്ത് കോന്നി വി.എൻ.എസ് കോളജ് മൈക്രോ ബയോളജി ആൻഡ് സുവോളജി വകുപ്പ് ഫോറെസ്റ്ററി ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലീൻ ഡ്രൈവ് പദ്ധതി തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശാമുവേൽ ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. െറജികുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. രശ്മി, പഞ്ചായത്ത് അസി. സെക്രട്ടറി സെബാസ്റ്റീൻ മോറിസ്, വി.എൻ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ജോസ്.വി കോശി, അധ്യാപകരായ പ്രവീൺ കുമാർ പി, റോജ രാജൻ, ശോഭ കുമാരി, വി.എസ്.എസ് സെക്രട്ടറി കെ.എസ് ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന ബാനറും ഇവിടെ സ്ഥാപിച്ചു.
തണ്ണിത്തോട് സെന്റ് ബെനഡിക് സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ ക്ലാസ് മുറിയിൽ ഡോ. ദിനേശ് ചിത്ര ശലഭങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. തുടർന്ന് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും നടന്നു.
തണ്ണിത്തോട് ഗവ. വെൽഫെയർ യു.പി സ്കൂൾ, മൺപിലാവ് ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കായി ചിത്ര രചന മത്സരം, കെ.സി.വൈ.എം സീതത്തോട് വൈദിക ജില്ലയുടെ സഹകരണത്തോടെ മുണ്ടോൻമൂഴി വനം റോഡും മേക്കണം വി.എസ്.എസ് അംഗങ്ങൾ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രവും ശുചീകരിച്ചു. വനസംരക്ഷണ സമിതി സെക്രട്ടറിമാരായ കെ.എസ്. ശ്രീ രാജ്, വി. ഗോപകുമാർ, വി. ഷിബുരാജ്, രവികുമാർ, വി. വിജി തുടങ്ങിയവർ നേതൃത്വം നൽകി. വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ശുചീകരണം നടത്തി. അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ജീവനക്കാർ പാർക്കിങ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ ശേഖരിച്ചു.
കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.അജികുമാർ, വി.എസ്.എസ് പ്രസിഡന്റ് പി.കെ. അജികുമാർ, സെക്രട്ടറി ടി. ബിജു, ജി, എസ്.എഫ്.ഒ മാരായ എ.എസ് മനോജ്, ടി. മധുസൂദനൻ പിള്ള, എ. നജിമുദ്ദീൻ, ബി.എഫ്.മാരായ എസ്. അഖിൽ, അഭിലാഷ്, സി.എസ്. അനൂപ്, എസ്. അരുൺലാൽ, അജിത് കുമാർ. ബി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.