തടിക്കട @ 80; അളിയൻമുക്കിലാണ് തേക്കിൽ തീർത്ത കടയുള്ളത്
text_fieldsകോന്നി: കഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പായി കൊന്നപ്പാറ അളിയൻമുക്കിൽ വർഷങ്ങളായി ഒരുപോറൽ പോലുമേൽക്കാതെ സംരക്ഷിക്കുകയാണ് അളിയൻമുക്ക് ശാന്തിഭവൻ ഗോപാലകൃഷ്ണൻ നായരുടെ ‘തടിക്കട’. എട്ടു പതിറ്റാണ്ടിലേറെ പിന്നിടുന്ന ഈ കടക്ക് ഒരുനാട്ടിലെ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്.
ഗോപാലകൃഷ്ണൻ നായരുടെ പിതാവ് ലക്ഷ്മി വിലാസം തോപ്പ് മാധവൻപിള്ള 1938ൽ റേഷൻ കടക്കുവേണ്ടിയാണ് പൂർണമായും തേക്കിൽ തീർത്ത തടിക്കട നിർമിക്കുന്നത്. കടയുടെ മേൽക്കൂരയുടെ ഭാഗത്ത് 28-6 -1113 എം.ഇ എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. കഴുക്കോലും ഭിത്തിയും പട്ടികയും എല്ലാം തേക്കിൻ തടിയിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത്.
മുകൾ ഭാഗത്ത് ഒരു മുറിയും അറയും ഒരു നിലവറയുമുണ്ട്. കരിങ്കൽ കെട്ടിന് മുകളിൽ നിർമിച്ചിരിക്കുന്ന കടയുടെ മുൻഭാഗത്തെ വാതിൽ തുറന്ന് അകത്തുകടന്നാൽ നിലവറക്കുള്ളിൽ പ്രവേശിക്കാം.
റേഷൻകടയോട് ഒപ്പം തന്നെ സർക്കാറിൽനിന്നുള്ള തുണിത്തരങ്ങളും വിറ്റിരുന്നു. ആ കാലത്ത് പയ്യനാമൺ കഴിഞ്ഞാൽ കോന്നി തണ്ണിത്തോട് റോഡിലെ പ്രധാന കടയും ഇതായിരുന്നു. പുതുതലമുറക്ക് കേട്ടുമാത്രം പരിചയമുള്ള അളിയൻമുക്കിലെ തടിക്കട ചിതൽ കയറാതെ സംരക്ഷിക്കുകയാണ് ഗോപാലകൃഷ്ണൻ നായരും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.