കല്ലാറിെൻറ തീരങ്ങളിൽ വർണം വിതറി മഞ്ഞത്തകരമുത്തി ശലഭങ്ങൾ
text_fieldsകോന്നി (പത്തനംതിട്ട): ലോക്ഡൗൺ കാലത്ത് ജനത്തിരക്ക് കുറഞ്ഞതോടെ കല്ലാറിെൻറ കരകളിൽ വർണവിസ്മയം തീർക്കുകയാണ് മഞ്ഞത്തകരമുത്തി ശലഭങ്ങൾ. മഞ്ഞനിറത്തിൽ കല്ലാറിെൻറ പരിസരങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്ന ഈ ശലഭങ്ങൾ ആരുെടയും മനം കവരുന്നതാണ്.
ആനത്തകരയും കണിക്കൊന്നയുടെ ഇലകളുമാണ് ഇതിെൻറ ലാർവ ഭക്ഷിക്കുന്നത്. കാട്ടിൽ വളരുന്ന ഇത്തരം ശലഭങ്ങൾക്ക് വലുപ്പം കൂടുതലായിരിക്കുമെന്നാണ് പറയാറ്. മഴക്കാലത്തിനുമുമ്പ് ദേശാടനം നടത്തുന്ന ഇവെയ കൂട്ടത്തോടെയാണ് കാണപ്പെടുന്നത്. ആനത്താരകളിലും മഞ്ഞത്തകരമുത്തി കാണപ്പെടുന്നുണ്ട്. കല്ലാറ്റിലെ പേരുവാലി കടവിൽ സീസൺ സമയങ്ങളിൽ ഇവരുടെ സ്ഥിരം സാന്നിധ്യമുണ്ട്. മഞ്ഞത്തകരമുത്തികൾ കൂട്ടംകൂടിയ സ്ഥലങ്ങളിൽ അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടായാൽപോലും ഈ ശലഭങ്ങൾ പറന്നകലും.
നൂറുകണക്കിന് ശലഭങ്ങൾ ഉള്ള കൂട്ടങ്ങൾ ചിതറിപ്പറന്നാലും മിനിറ്റുകൾക്കുള്ളിൽ പഴയ സ്ഥാനത്ത് വന്നിരിക്കുന്നതും ഈ ശലഭങ്ങളുടെ പ്രത്യേകതയാണ്. മുൻ ചിറകുകളുടെ മുൻ വക്കുകളിൽ കറുത്ത നിറം പടർന്ന് കിടക്കുന്നതും ഇതിെൻറ സവിശേഷതയാണ്. കണിക്കൊന്നയുടെ ഇലക്കടിയിലാണ് ഇവ മുട്ടയിടുക. മുട്ട വിരിഞ്ഞിറങ്ങുന്ന ചെറുപുഴുക്കളുടെ ശരീരത്തിൽ ചെറുകുഴലുകളും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.