Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാടുപിടിച്ച്...

കാടുപിടിച്ച് കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്ര പരിസരം

text_fields
bookmark_border
കാടുപിടിച്ച് കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്ര പരിസരം
cancel
camera_alt

കോ​ട്ടാ​ങ്ങ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര പ​രി​സ​ര​ത്ത് കാ​ടു​ക​യ​റി​യ നി​ല​യി​ൽ

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു ചു​റ്റും കാ​ടു​പി​ടി​ച്ചു. ഫാ​ർ​മ​സി​ക്ക്​ സ​മീ​പ​വും കാ​ട് നി​റ​ഞ്ഞി​ട്ടു​ണ്ട്.ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളും പ​രി​സ​ര​വു​മാ​ണ് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. ഇ​ഴ​ജ​ന്തു​ക്ക​ളും മ​റ്റും ക​യ​റി​യാ​ൽ അ​റി​യാ​ൻ​പോ​ലും ക​ഴി​യി​ല്ല. നേ​ര​ത്തേ ആ​ശു​പ​ത്രി​യും സ​ന്ന​ദ്ധ​സം​ഘ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല.

പ​ഞ്ചാ​യ​ത്തി​ലെ ഏ​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഈ ​ദു​ര​വ​സ്ഥ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ ആ​ക്ഷേ​പം.പു​തു​താ​യി നി​ർ​മി​ച്ച ടോ​യ്​​ല​റ്റി​ന് സ​മീ​പ​ത്തേ​ക്ക്​ മു​ൾ​പ​ട​ർ​പ്പ്​ കാ​ര​ണം അ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ല. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ൾ വ​രെ വൃ​ത്തി​യാ​ക്കു​മ്പോ​ൾ ഇ​തൊ​ന്നും കാ​ണു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaKotangal Family Health Center
News Summary - Kotangal Family Health Center with bad condition
Next Story