ആറന്മുള വള്ളംകളി; സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്
text_fieldsകോഴഞ്ചേരി: ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് പൊലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആറന്മുള ഉത്രട്ടാതി ജലമേളയും അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വള്ളംകളിയുടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് മത്സര വള്ളംകളിയായി തന്നെ നടത്താനാണ് പള്ളിയോട സേവാസംഘം തീരുമാനിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭക്തജനത്തിരക്ക് ഈ വര്‍ഷം വള്ളസദ്യ ദിവസങ്ങളില്‍ ക്ഷേത്രത്തിലുണ്ട്.
വള്ളംകളി ദിവസങ്ങളിൽ കൂടുതല്‍ പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 650ഓളം പൊലീസുകാരെയാണ് നിയോഗിച്ചത്. വരും ദിവസങ്ങളില്‍, പ്രത്യേകിച്ച് മഴ കുറവുള്ള സാഹചര്യത്തില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഒരുക്കേണ്ടതെന്നും യോഗം ചര്‍ച്ച ചെയ്തു.
ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ല പൊലീസ് മേധാവി അജിത് കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്, മുന്‍ എം.എല്‍.എ എ. പത്മകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്, സെക്രട്ടറി പാർഥസാരഥി ആര്.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.