ആറന്മുള മണ്ഡലം;രണ്ട് റോഡിന് 11 കോടിയുടെ ഭരണാനുമതി
text_fieldsകോഴഞ്ചേരി: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1147.5 ലക്ഷം രൂപയുടെ ഭരണാനുമതി.
വള്ളംകുളം - കോഴഞ്ചേരി വരെ ഭാഗത്തെ ഉപരിതല പുനരുദ്ധാരണ പ്രവൃത്തിക്ക് 7.20 കോടി രൂപ അനുവദിച്ചു. ഈ പ്രവൃത്തിയില്‍ 11.27 കി.മീ നീളത്തിലും എട്ടു മീ. വീതിയിലുമുള്ള റോഡിന്റെ ഉപരിതലം പുതുക്കലും ആവശ്യമായ ഭാഗങ്ങളില്‍ കലുങ്കിന്റെ പുനര്‍നിർമാണവും ഓട നിര്‍മാണവുമാണ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് സുരക്ഷാ സംവിധാനവും ഇതില്‍ ഉള്‍പ്പെടുക്കിയിട്ടുണ്ട്.
സെന്റ് തോമസ് കോളജ് റോഡും മണ്ണാറകുളഞ്ഞി-കോഴഞ്ചേരി റോഡ് മുതല്‍ സെന്റ് തോമസ് കോളജ് വരെയുള്ള റോഡും തിരുവാഭരണ പാതയായ കോഴഞ്ചേരി ചെറുകോല്‍പുഴ റോഡും ഉള്‍പ്പെടെ 4.25 കി.മീ. ദൂരം വരുന്ന ഈ മൂന്ന് റോഡ് പ്രവൃത്തികള്‍ ബി.എം ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിനായി 427.5 ലക്ഷം രൂപ ഭരണാനുമതി നല്കി. ഇതില്‍ 1645 മീ. നീളം വരുന്ന സെന്റ് തോമസ് കോളജ് റോഡിന് 3.80 മീ. വീതിയാണുള്ളത്. നിലവില്‍ 20 എം.എം ചിപ്പിങ് കാര്‍പറ്റ് സര്‍ഫസിലാണ് റോഡ് നിര്‍മിക്കുന്നത്.
മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡ് മുതല്‍ സെന്റ് തോമസ് കോളജ് വരെയുള്ള റോഡിന് 330 മീ. നീളവും 4.50 മീ. വീതിയാണുള്ളത്. കോഴഞ്ചേരി-ചെറുകോല്‍പുഴ റോഡിന് 2400 മീ. നീളവും 4.65 മീ. വീതിയുണ്ട്. നിലവില്‍ വീതി കുറഞ്ഞ ഭാഗം 5.50 മീ. വീതിയിലാക്കികൊണ്ടാണ് ഈ റോഡ് നവീകരിക്കുന്നത്. ഈ മൂന്ന് റോഡുകളും ബി.എം ബി.സി നിലവാരത്തിലാണ് പൂര്‍ത്തീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓടയും, കവറിംഗ് സ്ലാബുകളും, റോഡ് സുരക്ഷാ പ്രവൃത്തികളും ചെയ്താണ് റോഡ് നവീകരിക്കുന്നത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതലയെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
റാന്നി മണ്ഡലം: റോഡുകൾക്ക് പണം അനുവദിച്ചു
റാന്നി:റാന്നി നിയോജക മണ്ഡലത്തെ വിവിധ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽനിന്ന് 1.18 കോടി അനുവദിച്ചു. റോഡുകളും അനുവദിച്ച തുക ലക്ഷത്തിൽ ബ്രാക്കറ്റിലും.
പെരുനാട് പഞ്ചായത്തിലെ നെടുമൺ ഊഴം റോഡ് ( 4.99 ) തിനിവിളപ്പടി പുതുവേൽത്തടം റോഡ് ( 4 ) വാട്ടർടാങ്ക്പടി-പുതുപ്പറമ്പിൽപടി റോഡ് (4) പൊട്ടൻമൂഴി-അംഗൻവാടി ആറ്റുകടവ് റോഡ് കലുങ്ക് നിർമാണം (4.99 ) . വെച്ചൂച്ചിറ പഞ്ചായത്തിലെ തുങ്കുഴിപ്പടി-വട്ടക്കല്ലേൽപടി റോഡ് (4.75), സന്തോഷ് കവല -കൊല്ലമുള്ള റോഡ് (4.50 , ഗോതമ്പ് റോഡ് (4.50), നാറാണംമൂഴി പഞ്ചായത്തിലെ നാറാണംമൂഴി ഹൈസ്കൂ പടി -കാണിമുക്ക് റോഡ് (4.50), മഠം പടി - കുളിക്കടവ് റോഡ് (4). അങ്ങാടി പഞ്ചായത്തിലെ തൃക്കോമല മേപ്രത്ത് പടി കഴുത്തൂട്ട് പുരയിടത്തിൽപടി റോഡും സംരക്ഷണഭിത്തിയും ( 4.50), ചെറുകത്ര പടി -ഇലവുങ്കൽപടി -റേഷൻ കട പടി റോഡ് (7.90), റാന്നി പഞ്ചായത്തിലെ ഹോമിയോപ്പടി -ആശാരിക്കാല റോഡ് (4.50), ചെറുകോൽ പഞ്ചായത്തിലെ തിരുമുറ്റം കളരി -ഐ.പി.സി പടി -കോയിവിള പടി റോഡ് (4.90) കാട്ടൂർപേട്ട മുത്തുപറമ്പിൽ പള്ളിപ്പടി റോഡ് ( 4.99), കാവതിയിൽ പടി -കുടിലുമുക്ക് റോഡ് ( 2 ) , ഓർത്തഡോക്സ് പള്ളിപ്പടി -അംഗൻവാടി പടി റോഡ് ( 2.50),അയിരൂർ പഞ്ചായത്തിലെ ചായൽ പള്ളി - കുടിയൻകുന്ന് - പള്ളത്തുപടി റോഡ് (7), തടത്തിൽ മുക്ക് വട്ടപ്പാറ (4.90), തോട്ടുപുറം തോട്ടുങ്കൽ ( 4.75). എഴുമറ്റൂർ പഞ്ചായത്തിലെ മാവേലിൽ - പൂത്തേടത്ത് റോഡ് (4) , കൊറ്റനാട് പഞ്ചായത്തിലെ തെന്നശ്ശേരി-കാക്കമല റോഡ് (4.90) അമ്പലംപടി - സ്നേഹ ഭവൻ റോഡ് (4) കോട്ടാങ്ങൽ പഞ്ചായത്തിലെ കുരുവിക്കാട്ട്-മണ്ണൂർ റോഡ് (4.90), നിർമലപുരം - മുഴയ മുട്ടം -മണ്ണാറത്തറ റോഡ് (4.90), കാച്ചാണിപടി-കുളയാംകുഴി - ആനക്കുഴി റോഡ് കലുങ്ക് നിർമാണം (7.32).
കോന്നി മണ്ഡലം: അഞ്ച് റോഡുകള്‍ക്ക് 30 ലക്ഷം അനുവദിച്ചു
കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ക്ക് 30 ലക്ഷം രൂപ അനുവദിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മണ്ണാറ്റൂര്‍ കിന്‍ഫ്ര റോഡ് ഏഴു ലക്ഷം , വള്ളിക്കോട് പഞ്ചായത്തിലെ നെടിയകാലാപ്പടി- ഗുരുമന്ദിരം പടി റോഡ് നാലു ലക്ഷം, മൈലപ്ര പഞ്ചായത്തിലെ കൈരളിപുരം- പേഴുംകാട് റോഡ് (കുറുപ്പ് മെമ്മോറിയല്‍ റോഡ്) 10 ലക്ഷം, അരുവാപ്പുലം പഞ്ചായത്തിലെ താമരപള്ളില്‍- നന്തിയാട്ട് റോഡ് നാലു ലക്ഷം, മൈലപ്ര പഞ്ചായത്തിലെ അംഗന്‍വാടി പുതുവേലില്‍ പടി റോഡ് അഞ്ചു ലക്ഷം, എന്നിങ്ങനെ ഫ്ളഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.