റബർ റോളർ മെഷീനുകൾ മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: റബർ റോളർ മെഷീനുകൾ മോഷണം ചെയ്ത് വിൽപന നടത്തുന്ന അഞ്ചംഗ സംഘത്തെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചുരിളിക്കോട് സ്വദേശികളായ പാലശ്ശേരിൽ പ്രമോദ് ( മൊട്ട- 29), പാലശ്ശേരിൽ രാജേന്ദ്രൻ (33), പാലശ്ശേരിൽരതീഷ് (പെപ്പി -36), അക്കരെക്കുന്നത് പ്രിൻസ് തോമസ് (45), ഇലന്തൂർ വാര്യപുരം മാടപ്പള്ളിൽ അടിമുറിയിൽ കണ്ണൻ ( കൊച്ചുമോൻ -28) എന്നിവരാണ് പിടിയിലായത്. ജൂൺ പതിമൂന്നിന് നാലുമണിയോടെ തോന്ന്യാമല ഭാഗത്ത് നിന്ന് റബർ റോളർ മെഷീൻ ഭാഗങ്ങൾ അഴിച്ചുമാറ്റി ഓട്ടോയിൽ കയറ്റി കൊണ്ടുപോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പകൽ സമയങ്ങളിൽ ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്നു ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിലെ റബർ റോളിങ് മെഷീനുകൾ കണ്ടുപിടിച്ച് ഇളക്കിവെക്കും. പിന്നീട് പല സംഘങ്ങളായി വന്നു ആട്ടോയിൽ കയറ്റി ആക്രിക്കടകളിൽ വിൽപ്പന നടത്തും. റബർ റോളർ ഭാഗങ്ങളും മോഷണമുതൽ കടത്താൻ ഉപയോഗിച്ച വാഹനവും തെക്കേ മലയിലെ ആക്രിക്കടയിൽ നിന്ന് പിടിച്ചെടുത്തു.
ഇലന്തൂർ പുളിന്തിട്ട സ്കൂളിന് സമീപം നിന്ന് രണ്ട് മെഷീനുകൾ മോഷണം പോയത് ഉൾപ്പടെ രണ്ട് കേസുകൾ ആറന്മുള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാന രീതിയിൽ കൂടുതൽ പരാതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ മനോജ്, സബ് ഇൻസ്പെക്ടർ അജയൻ, എസ്.ഐ വിനോദ് കുമാർ ബി, സിവിൽ പൊലീസ് ഇൻസ്പെക്ടർ സലിം, അനിലേഷ്, ഉമേഷ് ടി. നായർ, ജിതിൻ ഗബ്രിയേൽ, കിരൺ, ഹരികൃഷ്ണ, വിഷ്ണു വിജയൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തിലകൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.