അഭിമാനമായി റാങ്ക് ജേതാക്കൾ; തലയുയർത്തി കോഴഞ്ചേരി സെന്റ് തോമസ് കോളജ്
text_fieldsകോഴഞ്ചേരി: എം.ജി സർവകലാശാലാ പരീക്ഷയിൽ റാങ്കോടെ ഉന്നതവിജയം നേടി അഭിമാനമുയർത്തിയ വിദ്യാർഥികൾക്ക് അനുമോദനങ്ങളർപ്പിച്ചു കോഴഞ്ചേരി സെന്റ് തോമസ് കോളേജ്. കഴിഞ്ഞ ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ പതിമൂന്നു റാങ്കുകളാണ് സെന്റ് തോമസ് കോളേജ് നേടിയത്.
എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് - അബിത ജോയ് (ഒന്നാം റാങ്ക്), സ്നേഹ ടി ജി (മൂന്ന്), അമൃത എസ് (ആറ്), നീരജ എസ് (ഒൻപത്), എം.എസ്.സി അനലറ്റിക്കൽ കെമിസ്ട്രി -അഖില ആർ. കുറുപ്പ് (പത്താം റാങ്ക്).
വൈഷ്ണവി വേണുഗോപാൽ (ബി.എ ഇംഗ്ലീഷ് -ഒന്നാം റാങ്ക്), ഡോണ സാം (ബി. കോം നാലാം റാങ്ക്) ആതിര സുരേഷ് (ബി. കോം പത്താം റാങ്ക്), ബ്യൂല ചാക്കോ (ബി.എസ്.സി ബോട്ടണി - അഞ്ചാം റാങ്ക് ), അഖില രാജ് (ബി.എസ്.സി ബോട്ടണി ഒൻപതാം റാങ്ക്) പ്രിറ്റി മത്തായി (ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് -ആറാം റാങ്ക്) ലിനി തോമസ് (ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഒൻപതാം റാങ്ക്), അഞ്ജിത പി.എം (ബി.എ ഹിന്ദി എട്ടാം റാങ്ക്) എന്നിവരാണ് റാങ്ക് ജേതാക്കളായത്. സർവകലാശാല നാടകോത്സവത്തിലെ മികച്ച വിജയത്തിനുശേഷം ലഭിച്ച റാങ്ക് നേട്ടം കോളേജിനു ഇരട്ടി സന്തോഷം നൽകുന്നതായി.
കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം മാനേജർ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ആത്മസമർപ്പണത്തിനും കഠിനാധ്വാനത്തിനും ലഭിച്ച പ്രതിഫലമാണ് ഈ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റാങ്ക് ജേതാക്കളായ കുട്ടികളെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. ക്കുന്നു. സെന്റ് തോമസ് കോളേജിന്റെ കഴിഞ്ഞ എഴുപതു വർഷം നീളുന്ന പാരമ്പര്യത്തിന് മാറ്റു കൂട്ടുന്നതാണ് ഈ നേട്ടമെന്നും സഫ്രഗൻ മെത്രായപ്പൊലീത്ത കൂട്ടിച്ചേർത്തു. റാങ്ക് ജേതാക്കളെ മാനേജർ ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ അക്കാദമിക വർഷം സെന്റ് തോമസ് കോളേജ് കേന്ദ്രമാക്കി പി.എച്ഡി ബിരുദം നേടിയവർക്കും ഗവേഷണ മാർഗദർശികൾക്കും ഉപഹാരം നൽകി.
ഇതോടനുബന്ധിച്ചു ക്രമീകരിച്ച മോട്ടിവേഷണൽ ക്ലാസിന് സഞ്ജു. പി ചെറിയാൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. ജോർജ് കെ. അലക്സ് അധ്യക്ഷത വഹിച്ചു. ഡോ. സാറാമ്മ വർഗീസ്, ഡോ. റജി കെ. തര്യൻ, ഫാ. ഏബ്രഹാം തോമസ്, റോയ് മാത്യു കോഴഞ്ചേരി, ഷൈനു കോശി, ജേക്കബ് കോശി, സ്റ്റെലിൻ എം. ഷാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.